തിരുവനന്തപുരം: മധ്യപ്രദേശിൽ മലയാളി വിദ്യാര്‍ഥികള്‍ക്ക് നേരെയുണ്ടായ ആക്രമണത്തെ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കുറ്റവാളികള്‍ക്ക് എതിരെ അധികൃതര്‍ നടപടിയെടുക്കണമെന്നും കാമ്പസിലെ എല്ലാ വിദ്യാര്‍ഥികളുടെയും സുരക്ഷ ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വിദ്യാർഥികൾക്കു നേരെയുണ്ടായ ആക്രമണം സ്വത്വത്തിന്റെ പേരില്‍ വ്യക്തികള്‍ക്ക് നേരെ നടക്കുന്ന ആക്രമണങ്ങള്‍ ചെറുക്കുന്നതിന്റെ ആവശ്യകതയിലേക്കാണ് ചൂണ്ടുന്നത്- അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
ഈ മാസം 10 ന് ആയിരുന്നു സംഭവം. ഇന്ദിരാഗാന്ധി നാഷണല്‍ ട്രൈബല്‍ യൂണിവേഴ്സിറ്റിയിലെ വിദ്യാർഥികൾക്കാണ് മർദനമേറ്റത്. നഷീല്‍, അഭിഷേക്, അദ്നാന്, ആദില്‍ റാഷിഫ് എന്നിവരെ സര്‍വകലാശാലയിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ മര്‍ദിക്കുകയായിരുന്നു. കാമ്പസിനുള്ളിലെ വാട്ടര്‍ ടാങ്കിന് മുകളില്‍ കയറി സെല്‍ഫി എടുത്തെന്ന് ആരോപിച്ചായിരുന്നു മർദനം.