കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് തൃശൂരിൽ. വൈകുന്നേരം അഞ്ച് മണിക്ക് വടക്കുന്നാഥ ക്ഷേത്ര മൈതാനിയിൽ നടക്കുന്ന ബിജെപി റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കും. ശക്തൻ തമ്പുരാൻ സ്മാരകവും സന്ദർശിക്കും. തൃശൂർ പാർലമെന്റ് നിയോജക മണ്ഡലത്തിലെ ബിജെപി കാര്യകർത്താക്കളുടെ യോഗത്തിലും അമിത് ഷാ പങ്കെടുക്കും.
ദേശീയ വക്താവ് പ്രകാശ് ജാവേദ്കർ, ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ, ജനറൽ സെക്രട്ടറി എംടി രമേശ്, സുരേഷ് ഗോപി, ജില്ലാ പ്രസിഡന്റ് കെകെ അനീഷ് കുമാർ, സംസ്ഥാന വക്താവ് ബി ഗോപാലകൃഷ്ണൻ എന്നിവർ യോഗത്തിൽ സംസാരിക്കും. പാർലമെന്റ് തിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കത്തിന്റെ ഭാഗമായാണ് അമിത് ഷാ കേരളത്തിലെത്തുന്നത്. തൃശൂർ പാർലമെന്റ് മണ്ഡലത്തിലെ നേതൃയോഗത്തിലാകും അദ്ദേഹം പങ്കെടുക്കുന്നത്.