കൊല്ലം: പോക്സോ കേസിലെ അതിജീവതയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം കുളത്തൂപ്പുഴ സ്വദേശിനിയായ പതിനാറുകാരിയാണ് മരിച്ചത്. വൈകിട്ടോടെ വീടിന് സമീപത്തെ വനത്തിലാണ് മൃതദേഹം കണ്ടത്.
പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു എന്ന പരാതിയിൽ ഓയൂർ സ്വദേശിയെ പോലീസ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു. ഇയാൾ റിമാൻഡിൽ ആണ് ബന്ധുക്കൾക്കൊപ്പം വിട്ടയച്ച പെൺകുട്ടി ആത്മഹത്യ ചെയ്യുകയായിരുന്നു.
ഈ മാസം അഞ്ചിന് പെൺകുട്ടിയെ കാണാനില്ലെന്നു കാട്ടി അമ്മ പൊലീസിൽ പരാതി നൽകിയിരുന്നു. അന്വേഷണത്തിൽ ഓയൂരിൽ യുവാവിന്റെ വീട്ടിൽനിന്നു പെൺകുട്ടിയെ കണ്ടെത്തി. പെൺകുട്ടിക്ക് പ്രായപൂർത്തിയാകാത്തതിനാൽ യുവാവിനെതിരെ പോക്സോ കേസ് ചുമത്തി കോടതി റിമാൻഡ് ചെയ്തു.
ശാരീരിക പരിശോധനയ്ക്കുശേഷം പെൺകുട്ടിയെ അമ്മയ്ക്കൊപ്പം വിട്ടു. ഇന്നു ബന്ധുവീട്ടിലെത്തിയ പെൺകുട്ടിയെ കുറച്ചുസമയത്തിനുശേഷം കാണാതാവുകയും പിന്നാലെ സമീപമുള്ള വനത്തിൽ തൂങ്ങിമരിച്ചനിലയിൽ കാണുകയുമായിരുന്നു. ഇരുവരും തമ്മിൽ അടുപ്പത്തിലായിരുന്നെന്ന് പൊലീസ് പറഞ്ഞു.