തൃശൂര്‍: തൃശൂര്‍ ചാലക്കുടി അതിരപ്പിള്ളിയിലെ വാട്ടര്‍ തീം പാര്‍ക്കായ സില്‍വര്‍ സ്റ്റോം അടച്ചുപൂട്ടാന്‍ നിര്‍ദ്ദേശം നല്‍കി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. പാര്‍ക്കിലെ വെള്ളത്തില്‍ കുളിച്ച വിദ്യാര്‍ത്ഥികള്‍ക്ക് എലിപ്പനി സ്ഥിരീകരിച്ചതായി പരാതി ഉയര്‍ന്നിരുന്നു.
ഇതേ തുടര്‍ന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ പാര്‍ക്കിലെത്തി പരിശോധന നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി. പാര്‍ക്കിലെ വെള്ളം ഉടനടി മാറ്റാന്‍ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.