തൃശൂര്‍: തൃശൂര്‍ കാര്‍ ഷോറൂമില്‍ വന്‍ തീപിടുത്തം. ഇന്നു രാവിലെ ആറുമണിയ്ക്കാണ് കുട്ടനെല്ലൂരിലുള്ള ഹൈസണ്‍ മോട്ടോര്‍ ഷോറൂമില്‍ തീപിടുത്തം ഉണ്ടായത്.
അഞ്ച് യൂണിറ്റ് ഫയര്‍ഫോഴ്‌സ് എത്തി രണ്ട് മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ പൂര്‍ണമായും അണയ്ക്കാന്‍ സാധിച്ചത്. തീപിടുത്തം ഉണ്ടാകുമ്പോള്‍ ഷോറൂമില്‍ ഒരു സെക്യൂരിറ്റി ജീവനക്കാരന്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്.
അതേസമയം, ആളിപടര്‍ന്ന തീയില്‍ ഷോറൂമിലുണ്ടായിരുന്ന നിരവധി കാറുകള്‍ കത്തി നശിച്ചതായാണ് വിവരം. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.