കൊച്ചി: ബ്രഹ്മപുരം മാലിന്യപ്ലാന്റില്‍ തീപിടിത്തം ഉണ്ടായതിനെക്കുറിച്ച് റിപ്പോർട്ട് നൽകാൻ കലക്ടര്‍ നിര്‍ദേശം നല്‍കി. കൊച്ചി കോര്‍പറേഷന്‍ സെക്രട്ടറി, ഫയര്‍ ആന്റ് റെസ്‌ക്യു, കുന്നത്തുനാട് തഹസില്‍ദാര്‍ എന്നിവരോട് ആണ് റിപ്പോര്‍ട്ട് നല്‍കുവാന്‍ നിർദേശിച്ചത്. ഇതുവരെ സ്വീകരിച്ച നടപടികള്‍ ഉള്‍പ്പെടെയാണ് റിപ്പോര്‍ട്ട് തേടിയിരിക്കുന്നത്.
കുറച്ചുദിവസം തീ പുകഞ്ഞുകൊണ്ടിരിക്കാന്‍ സാധ്യതയുള്ളതിനാല്‍ കണ്‍ട്രോള്‍ റൂം ആരംഭിക്കുവാനും കോര്‍പറേഷന്‍ സെക്രട്ടറിയോട് നിര്‍ദേശിച്ചു. ഫയര്‍ ആന്റ് റെസ്‌ക്യുവിന്റെ രണ്ടു ഫയര്‍ യൂണിറ്റുകളാണ് പുകഞ്ഞുകൊണ്ടിരിക്കുന്ന തീ അണയ്ക്കുന്നതിന് രംഗത്തുള്ളത്. ഫയര്‍ യുണിറ്റുകള്‍ക്ക് ആവശ്യമായ എല്ലാ സഹായവും കോര്‍പറേഷന്‍ നൽകും.
വ്യാഴാഴ്ച്ച വൈകീട്ടാണ് ബ്രഹ്മപുരം മാലിന്യപ്ലാന്റില്‍ തീപിടിത്തമുണ്ടായത്