കോഴിക്കോട്: കോഴിക്കോട് യുവ ഡോക്ടറെ ഫ്‌ളാറ്റിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വയനാട് കണിയാമ്പറ്റ സ്വദേശിനി തന്‍സിയ (25) ആണ് മരിച്ചത്. ഇന്നു രാവിലെയാണ് പാലാഴിയിലെ സുഹൃത്തിന്റെ ഫ്‌ളാറ്റില്‍ തന്‍സിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
കോഴിക്കോട് സ്വകാര്യ മെഡിക്കല്‍ കോളേജിലെ പിജി വിദ്യാര്‍ത്ഥിനിയാണ് തന്‍സിയ. അതേസമയം, അപസ്മാരവുമായി ബന്ധപ്പെട്ട ചികിത്സയിലായിരുന്നു യുവതിയെന്ന് പൊലീസ് പറഞ്ഞു. കണിയാമ്പറ്റ പരേതനായ പള്ളിയാല്‍ ഷൗക്കത്തിന്റെയും ആമിനയുടെയും മകളാണ്. ഫരീദ് താമരശ്ശേരിയുടെ ഭാര്യയുമാണ്. സഹോദരങ്ങള്‍ : ആസിഫ് അന്‍സില.