കോട്ടയം: കോട്ടയത്ത് ഭക്ഷ്യവിഷബാധയേറ്റ് നഴ്സ് മരിച്ച കേസില്‍ ഹോട്ടല്‍ ഉടമ അറസ്റ്റില്‍. കോളറങ്ങള വീട്ടില്‍ ലത്തീഫ് (37) ആണ് അറസ്റ്റിലായത്. ബെംഗളൂരു കമ്മനഹള്ളിയില്‍ നിന്നാണ് ഒളിവിലായിരുന്ന ലത്തീഫിനെ പിടികൂടിയത്.
ഹോട്ടലില്‍നിന്ന് ഭക്ഷണം കഴിച്ചതിനെത്തുടര്‍ന്ന് ഭക്ഷ്യവിഷബാധയേറ്റ് കോട്ടയം മെഡിക്കല്‍ കോളേജിലെ സ്റ്റാഫ് നേഴ്‌സ് രശ്മി രാജ് മരണപ്പെട്ടിരുന്നു. കഴിഞ്ഞ 29-നായിരുന്നു കേസിനാസ്പദമായ സംഭവം
കേസില്‍ ഹോട്ടലിലെ പാചകക്കാരനെ ദിവസങ്ങള്‍ക്ക് മുമ്പ് അറസ്റ്റ് ചെയ്തിരുന്നു. സംക്രാന്തി പാർക്ക് ഹോട്ടലിലെ മുഖ്യപാചകക്കാരൻ മലപ്പുറം സ്വദേശി മുഹമ്മദ് സിറാജുദ്ദീനാണ്. ഇയാളെ നരഹത്യ ചുമത്തിയാണ് അറസ്റ്റ് ചെയ്തത്. ഒളിവിലായിരുന്ന സിറാജുദീനെ മലപ്പുറം കാടാമ്പുഴയിൽ നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്.