ചെന്നൈ: തമിഴ്‌നാട്ടിലെ കോളേജില്‍ പഠിക്കുന്ന മലയാളി പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായി. കാഞ്ചീപുരത്തെ വിനോദസഞ്ചാര കേന്ദ്രമായ സിവിലിമേട് എന്ന സ്ഥലത്തെത്തിയ പെണ്‍കുട്ടിയെയാണ് പ്രദേശവാസികളായ ആറ് പേര്‍ ചേര്‍ന്ന് പീഡിപ്പിച്ചത്.
സെവിലിമേട്, വിപ്പേട് സ്വദേശികളായ മണികണ്ഠന്‍, വിപ്പേട് വിമല്‍, ശിവകുമാര്‍, തെന്നരസു, വിഘ്‌നേഷ്, തമിഴരശന്‍ എന്നിവരാണ് പൊലീസ് പിടിയിലായത്. പെണ്‍കുട്ടിയുടെ ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ അടിച്ചു വീഴ്ത്തിയ ശേഷമാണ് ആറു പേരടങ്ങുന്ന സംഘം പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. പിന്നീട് വീട്ടില്‍ തിരിച്ചെത്തിയ പെണ്‍കുട്ടി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
അതേസമയം, സിവിലിമേടില്‍ എത്തുന്നവരെ ഭീഷണിപ്പെടുത്തി പെണ്‍കുട്ടികളെ പീഡിപ്പിക്കുകയെന്നത് പ്രതികളുടെ സ്ഥിരം രീതിയാണെന്നും മുന്‍പ് പത്തിലധികം പേരെ ഇവര്‍ ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ടെന്നും പൊലീസ് പറയുന്നു. കസ്റ്റഡിയില്‍ എടുക്കുന്ന സമയത്ത് പൊലീസിന്റെ പിടിയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതികള്‍ക്ക് കൈയ്ക്കും കാലിനും പരുക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.