ന്യൂ ഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ നോട്ട് നിരോധനം ഭരണഘടനാപരമോ എന്നതില്‍ സുപ്രീംകോടതിയുടെ ഭരണഘടനാ ബഞ്ച് ഇന്ന് വിധി പറയും. ജസ്റ്റിസ് അബ്ദുള്‍ നസീര്‍ അദ്ധ്യക്ഷനായ അഞ്ചംഗ ബഞ്ചാണ് വിധി പ്രസ്താവിക്കുക. ഭരണഘടനാ ബെഞ്ചില്‍ നിന്നും ഭിന്നവിധി ഉണ്ടാവുമോ എന്നതിലാണ് നിയമകേന്ദ്രങ്ങളുടെ ആകാംക്ഷ. നിരോധനത്തിന് ആറു വര്‍ഷത്തിന് ശേഷമുള്ള വിധി കേന്ദ്രത്തിനും നിര്‍ണായകമാണ്. രാവിലെ പത്തരയ്ക്കാണ് വിധി പ്രസ്താവം.
അതേസമയം, കേന്ദ്രസര്‍ക്കാരിന്റെ നോട്ട് നിരോധിക്കാനുള്ള തീരുമാനം ഏകപക്ഷീയവും ചട്ടലംഘനവും ആണെന്നാണ് ഹര്‍ജിയിലെ വാദം. 2016 നവംബര്‍ എട്ടിന് രാത്രി എട്ട് മണിക്കാണ് പ്രധാനമന്ത്രി നരേന്ദ്രമോദി 500,1000 രൂപ നോട്ടുകള്‍ നിരോധിച്ചതായി പ്രഖ്യാപിച്ചത്.