മസ്‌കറ്റ്: ഒമാനിന്റെ പല ഭാഗങ്ങളിലും ഇന്നും പുലര്‍ച്ചെ മുതല്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ വാഹനമോടിക്കുന്നവരോട് ജാഗ്രത പാലിക്കണമെന്ന് റോയല്‍ ഒമാന്‍ പോലീസ് അറിയിച്ചു.
മസ്‌കറ്റ്, സൗത്ത് അല്‍ ബത്തിന, നോര്‍ത്ത് അല്‍ ബത്തിന, അല്‍ ദഖിലിയ, മുസന്ദം, അല്‍ ദാഹിറ, അല്‍ ബുറൈമി ഗവര്‍ണറേറ്റുകളില്‍ മഴ പെയ്യുവാന്‍ സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പില്‍ പറയുന്നു.
അതേസമയം, വടക്കന്‍ ഗവര്‍ണറേറ്റുകളില്‍ 10 മുതല്‍ 50 മില്ലി മീറ്റര്‍ വരെ മഴ ലഭിച്ചേക്കാമെന്ന് അധികൃതര്‍ വ്യക്തമാക്കി. മണിക്കൂറില്‍ 30 മുതല്‍ 60 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ട്. കടലില്‍ പോകുന്നവര്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും തിരമാലകള്‍ 2.5 മീറ്റര്‍ വരെ ഉയര്‍ന്നേക്കുമെന്നും അറിയിപ്പില്‍ പറയുന്നു.