ന്യൂഡല്‍ഹി: സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനെത്തുടര്‍ന്ന് ബിസിസിഐയുമായുള്ള കരാറില്‍നിന്ന് ബൈജൂസ് പിന്മാറുന്നു. ജഴ്സി സ്പോണ്‍സര്‍ഷിപ്പില്‍നിന്ന് കമ്പനി പിന്മാറുന്നതായി ഉദ്യോഗികമായി ബൈജൂസ് അറിയിച്ചതായി ബിസിസിഐ സ്ഥിരീകരിച്ചതായി എകണോമിക് ടൈംസ്’ റിപോര്‍ട്ട് ചെയ്തു.
ചെലവ് ചുരുക്കലിന്റെ ഭാഗമായാണ് നടപടിയെന്നാണ് വിവരം. 2023 അവസാനം വരെയാണ് ബൈജൂസ് ബിസിസിഐയുമായി ജഴ്സി സ്പോണ്‍സര്‍ഷിപ്പ് കരാറില്‍ ഏര്‍പ്പെട്ടിട്ടുള്ളത്. എന്നാല്‍, അടുത്ത വര്‍ഷം മാര്‍ച്ചോടെ തന്നെ കരാറില്‍നിന്ന് പിന്‍വാങ്ങാനാണ് കമ്പനി ആലോചിക്കുന്നത്.
വ്യവസ്ഥകള്‍ക്ക് വിധേയമായി കരാറില്‍ നിന്ന് പിന്മാറാമെന്ന് ബിസിസിഐയും കമ്പനിയെ അറിയിച്ചിട്ടുണ്ട്. 55 മില്യന്‍ ഡോളറിന്റേതാണ് ഇടപാട്. ബിസിസിഐയുമായുള്ള കരാറില്‍ ഒപ്പോയെക്കാള് 10 ശതമാനം അധികം നല്‍കുന്നുണ്ട് ബൈജൂസ്. 2021 സാമ്പത്തിക വര്‍ഷത്തില്‍ ബൈജൂസിന്റെ പരസ്യ, പ്രചാരണ ചെലവ് 150 ശതമാനം കുത്തനെ ഉയര്‍ന്നിരുന്നു. 899 കോടിയില്‍നിന്ന് ഒറ്റയടിക്ക് 2,251 കോടിയായാണ് ഇത് ഉയര്‍ന്നത്.
2021 സാമ്പത്തിക വർഷത്തിൽ ബൈജൂസിന്റെ പരസ്യ, പ്രചാരണ ചെലവ് 150 ശതമാനം കുത്തനെ ഉയർന്നിരുന്നു. 899 കോടിയിൽനിന്ന് ഒറ്റയടിക്ക് 2,251 കോടിയായാണ് ഇത് ഉയർന്നത്. എന്നാൽ, വരുമാനത്തിൽ വെറും നാല് ശതമാനത്തിന്റെ വളർച്ചയാണുണ്ടായത്. വാർഷിക വരുമാനം 2,280 ആയിരുന്നു. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 4,588 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തുകയും ചെയ്തു. മുൻവർഷത്തെ അപേക്ഷിച്ച് 17 ഇരട്ടിയായിരുന്നു നഷ്ടത്തിന്റെ തോത്. ഇതിനു പിന്നാലെ തൊഴിലാളികളെ വ്യാപകമായി പിരിച്ചുവിട്ട് സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനായിരുന്നു ബൈജൂസിന്റെ നീക്കം.
ബി.സി.സി.ഐയുടെ ജഴ്സി സ്പോൺസർഷിപ്പിനു പുറമെ ഖത്തർ ഫിഫ ലോകകപ്പിന്റെ ഔദ്യോഗിക സ്പോൺസർമാരിലും ബൈജൂസുണ്ട്. രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന്റെയും ഔദ്യോഗിക സ്പോൺസറാണ് ബൈജൂസ്. 330 കോടി രൂപയാണ് ലോകകപ്പ് സ്പോൺസർഷിപ്പ് ഇനത്തിൽ ബൈജൂസിന് ഫിഫയ്ക്ക് നൽകുന്നത്.