ദോഹ: ക്വാർട്ടർ ലക്ഷ്യമിട്ടിറങ്ങിയ സ്പാനിഷ് പടയെ തകർത്തെറിഞ്ഞ് മൊറോക്കൻ സംഘം. ഇരുപകുതിയിലും അധികസമയങ്ങളിലും ഇരുടീമുകൾക്കും ഗോളടിക്കാനായില്ല. തുടർന്ന് ഷൂട്ടൗട്ടിലാണ് മെറോക്കോ വിജയിച്ചത്. ഷൂട്ടൗട്ടില്‍ ഒരു കിക്ക് പോലും വലയിലെത്തിക്കാനാകാതെയാണ് സ്‌പെയിന്‍ മടങ്ങുന്നത്. 3-0നായിരുന്നു ഷൂട്ടൗട്ടില്‍ മൊറോക്കോയുടെ ജയം.
സ്പാനിഷ് താരങ്ങളുടെ ആദ്യ മൂന്ന് കിക്കുകളില്‍ രണ്ട് എണ്ണവും രക്ഷപ്പെടുത്തി യാസ്സിന്‍ ബോനോ മൊറോക്കോയുടെ താരമായി. കാര്‍ലോസ് സോളറിന്റെയും സെര്‍ജിയോ ബുസ്‌ക്വെറ്റ്‌സിന്റെയും കിക്കുകളാണ് ബോനു തടുത്തിട്ടത്. പാബ്ലോ സരാബിയ എടുത്ത കിക്ക് പോസ്റ്റില്‍ തട്ടി മടങ്ങി.
മൊറോക്കോയ്ക്കായി അബ്ദുള്‍ഹമിദ് സബിരി, ഹക്കീം സിയെച്ച്, അഷ്‌റഫ് ഹക്കീമി എന്നിവര്‍ പന്ത് വലയിലെത്തിച്ചു. ബദര്‍ ബെനൗണിന്റെ ഷോട്ട് സ്പാനിഷ് ഗോള്‍കീപ്പര്‍ ഉനായ് സിമോണ്‍ തടുത്തു. 2018-ന് പിന്നാലെ ഇതോടെ 2022-ലും സ്‌പെയിന്‍ പ്രീ ക്വാര്‍ട്ടറില്‍ മടങ്ങി.
നിശ്ചിത സമയത്തും അധികസമയത്തും ഇരു ടീമും ഗോളടിക്കാതിരുന്നതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടത്. 120 മിനിറ്റിലുടനീളം 13 ഷോട്ടുകളാണ് സ്‌പെയിനിന്റെ ഭാഗത്തു നിന്നുണ്ടായത്. ഇതില്‍ ലക്ഷ്യം കണ്ടത് ഒന്നുമാത്രം. പതിവുപോലെ പന്തടക്കത്തില്‍ മുന്നില്‍നിന്ന സ്‌പെയിനിന് പക്ഷേ മൊറോക്കന്‍ പ്രതിരോധം ഭേദിക്കാനായില്ല.
പോര്‍ച്ചുഗല്‍ – സ്വിറ്റ്‌സര്‍ലന്‍ഡ് മത്സരവിജയികളെയാകും മൊറോക്കോ ക്വാര്‍ട്ടറില്‍ നേരിടുക.
അന്തിമ ലൈനപ്പ്
സ്‌പെയിൻ: സിമോൺ, എല്ലോറന്റ്, റോഡ്രി, ലാപോർട്ടെ, ആൽബ, ഗാവി, ബസ്‌ക്വറ്റ്‌സ്, പെഡ്രി, ടോറസ്, അസെൻസിയോ, ഒൽമോ.
മൊറോക്കോ: ബോനോ, ഹകീമി, അഗ്വേർഡ്, സായ്‌സ്, മസ്‌റൂഇ, ഔനാഹി, അംറബാത്, അമല്ലാഹ്, സിയെച്ച്, എന്നെസൈരി, ബൗഫാൽ.