താനെ: മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ ഭിവണ്ടിയില്‍ സ്‌കൂളിന്റെ കോമ്പൗണ്ട് ഭിത്തിയുടെ മാര്‍ബിള്‍ സ്ലാബ് തകര്‍ന്നു വീണ് നാലുവയസുകാരന് ദാരുണാന്ത്യം. ശനിയാഴ്ച്ചയാണ് സംഭവം നടന്നത്. ആനന്ദ് കുശ്വാഹ എന്ന ബാലാനാണ് മരിച്ചത്. കുട്ടിയെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു.
















