തിരുവനന്തപുരം: പൊലീസ് വാനും കാറും കൂട്ടിയിടിച്ചു. കിളിമാനൂര്‍ പാപ്പാലയിലാണ് സംഭവം. തട്ടത്തുമല ഭാഗത്തേക്ക് പോവുകയായിരുന്ന കാറും കിളിമാനൂര്‍ ഭാഗത്തേക്ക് വരികയായിരുന്ന വാനും തമ്മിലാണ് കൂട്ടിയിടിച്ച് അപകടമുണ്ടായത്. കാറിലുണ്ടായിരുന്ന രണ്ടു പേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ വെഞ്ഞാറമൂട് ഗോകുലം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
















