വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിനെതിരെ പ്രതിഷേധവുമായി വീണ്ടും സമരക്കാർ രംഗത്തെത്തിയപ്പോൾ നാട്ടുകാരും സമരക്കാർക്കെതിരെ പ്രതിഷേധവുമായി രംഗത്ത്. തുറമുഖ നിർമ്മാണത്തിനാവശ്യമായ കരിങ്കല്ലുമായി എത്തിയ ടോറസ് ലോറികൾ സമരക്കാർ തടഞ്ഞതോടെയാണ് വീണ്ടും സംഘർഷം. സഭാ വൈദികരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിഷേധം നടത്തിയത്.
ഒരു കാരണവശാലും തുറമുഖ നിർമ്മാണം അനുവദിക്കില്ലെന്നും, എന്തുവില കൊടുത്തും തടയുമെന്നാണ് സമരക്കാരുടെ നിലപാട്. സഭയുടെ നേതൃത്വത്തിൽ നടക്കുന്ന പ്രതിഷേധത്തിനെതിരെ നാട്ടുകാരും കൂടി സംഘടിച്ചതോടെ വിഴിഞ്ഞം വരും ദിവസങ്ങളിലും വലിയ സംഘർഷാവസ്ഥയിലേക്ക് എത്തും .എന്നാൽ തുറമുഖം വേണമെന്നും പ്രതിഷേധിക്കുന്നവരുടെ യഥാർത്ഥ ലക്ഷ്യം മറ്റുചില കാര്യങ്ങളാണെന്നും നാട്ടുകാർ ആരോപിക്കുന്നു.
വെെദികരുടെ നേതൃത്വത്തിൽ സ്ത്രീകളുൾപ്പടെയുള്ളവർ റോഡിലിരുന്ന് പ്രതിഷേധിച്ചിരുന്നു. നിര്‍മ്മാണത്തിന് അനുമതിയില്ലെന്നും അതിനാല്‍ ഹൈക്കോടതി വിധി അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് സമരസമിതിയുടെ നിലപാട്.
















