ദേവികുളം മുന്‍ എംഎല്‍എയും സിപിഎം നേതാവുമായ എസ് രാജേന്ദ്രന്റെ വീട് പുറമ്പോക്കില്‍ ആണെന്ന കാരണം വിശദീകരിച്ച് വീട് ഒഴിയാന്‍ റവന്യൂ വകുപ്പിന്റെ നോട്ടീസ്.ദേവികുളം സബ് കളക്ടറുടെ പേരിലാണ് നോട്ടീസ് അയച്ചിരിക്കുന്നത് ഏഴു ദിവസത്തിനകം വീട് ഒഴിയണം എന്നാണ് നിര്‍ദേശം. മൂന്നാര്‍ ഇക്കാ നഗറിലെ 7 സെന്റ് പുരയിടത്തിലാണ് രാജേന്ദ്രന്റെ താമസം .
വീട് ഒഴിഞ്ഞില്ലെങ്കില്‍ പോലീസിന്റെ സഹായം തേടുമെന്ന് നോട്ടീസിലുണ്ട്. സഹായം ആവശ്യപ്പെട്ട് ഇടുക്കി എസ്‌പിക്ക് റവന്യൂ വകുപ്പ് കത്ത് നല്‍കിയിട്ടുമുണ്ട്.
എന്നാൽ, വീട് ഒഴിയാനുള്ള നോട്ടീസ് രാഷ്ട്രീയ പ്രേരിതമാണെന്നാണ് എസ് രാജേന്ദ്രന്റെ ആരോപണം. നോട്ടീസിനെ നിയമപരമായി നേരിടും. ഭൂമിയുമായി ബന്ധപ്പെട്ട രേഖകളെല്ലാം കൃത്യമാണെന്നും രാജേന്ദ്രൻ പറഞ്ഞു.
















