തിരുവനന്തപുരം: തലസ്ഥാനത്തെ മസ്കറ്റ് ഹോട്ടലിൽ അന്യയമായി വിലവർധിപ്പിച്ചതായി പരാതി. പുതിയ ഉദ്യോഗസ്ഥൻ ചുമതല ഏറ്റെടുത്തതോടെയാണ് ഹോട്ടലിലെ സർവീസിന് യാതൊരു മുന്നറിയിപ്പുമില്ലാതെ വിലകൂട്ടിയത്.
ജനങ്ങൾക്ക് മാന്യമായ നിരക്കിൽ സേവനങ്ങൾ നൽകുക എന്ന നയമാണ് സർക്കാർ സ്വീകരിക്കുന്നത്. ഈ നയം നടപ്പിലാക്കുക എന്നതാണ് കെ.ടി.ഡി.സി ചെയ്ത് വന്നിരുന്നത്. എന്നാൽ ഇതിനെല്ലാം വിരുദ്ധമായാണ് പുതിയ മേൽ ഉദ്യോഗസ്ഥൻ നടപടി സ്വീകരിച്ചുവരുന്നത്.
ഓരോ സേവനങ്ങൾക്കും വില വർധിപ്പിച്ചെന്നാണ് പരാതി. തലസ്ഥാനത്ത് എത്തുന്ന സംസ്ഥാനത്തുടനീളമുള്ള ആളുകൾ ആശ്രയിക്കുന്ന ഹോട്ടലാണ് തിരുവനന്തപുരത്തെ കെ.ടി.ഡി.സി മസ്കറ്റ് ഹോട്ടൽ.