തിരുവനന്തപുരം: ഗവർണറെ ചാൻസലർ സ്ഥാനത്ത് നിന്നും നീക്കാൻ സിപിഐഎം സംസ്ഥാന കമ്മിറ്റിയുടെ അംഗീകാരം. ചാൻസലർ സ്ഥാനത്ത് നിന്നും നീക്കാൻ ഓർഡിനൻസ് കൊണ്ടുവരും.
ഓർഡിനൻസിൽ ഒപ്പിട്ടില്ലെങ്കിൽ നിയമസഭയിൽ ബിൽ കൊണ്ടുവരാനാണ് സിപിഐഎം തീരുമാനം. ബിൽ ഒപ്പിടാതെ പിടിച്ചുവച്ചാൽ കോടതിയെ സമീപിക്കാനും യോഗത്തിൽ തീരുമാനമായി. കോടതിയെ സമീപിക്കുന്നതിന് മുൻപ് പ്രതിപക്ഷത്തിന്റെ പിന്തുണ തേടാനും തീരുമാനമായി.
തുടർ നടപടികൾക്കായി സർക്കാരിനെ സിപിഐഎം സംസ്ഥാന കമ്മിറ്റി ചുമതലപ്പെടുത്തി.
അതേസമയം ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരായ എൽഡിഎഫ് സംഘടിപ്പിക്കുന്ന ധർണയിൽ ഡിഎംകെയും പങ്കെടുക്കും. നവംബർ 15ന് രാജ്ഭവന് മുന്നിൽ നടക്കുന്ന ധർണയിൽ ഡിഎംകെയുടെ രാജ്യസഭാ നേതാവ് തിരുച്ചി ശിവ പങ്കെടുക്കും. സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിയും പങ്കെടുക്കും.