നടി അപർണ വിനോദ് വിവാഹിതയാകുന്നു. കോഴിക്കോട് സ്വദേശിയായ റിനിൽരാജാണ് വരൻ. ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ് ചടങ്ങിൽ പങ്കെടുത്തത്. അപർണ തന്നെയാണ് വിവാഹ നിശ്ചയം കഴിഞ്ഞ വിവരം ആരാധകരെ അറിയിച്ചത്. നിന്നെ കണ്ടുമുട്ടിയ ദിവസമാണ് എല്ലാം തുടങ്ങിയത് എന്ന അടിക്കുറിപ്പിലാണ് വിവാഹ നിശ്ചയ ചിത്രങ്ങൾ അപർണ പങ്കുവച്ചത്.
2015ൽ പുറത്തിറങ്ങിയ ഞാൻ നിന്നോട് കൂടെയാണ് എന്ന സിനിമയിലൂടെ അപർണ അഭിനയരംഗത്തെത്തി. ആസിഫ് അലിയുടെ കോഹിനൂരിലാണ് ആദ്യമായി നായികയാകുന്നത്. വിജയ് ചിത്രം ഭൈരവിയിലൂടെ തമിഴിലും അരങ്ങേറ്റം കുറിച്ചു. കഴിഞ്ഞ വർഷം റിലീസ് ചെയ്ത നടുവൻ ആണ് അപർണ അവസാനം അഭിനയിച്ച സിനിമ.
















