നല്ല ജീവിതശൈലിയും ഭക്ഷണക്രമവും പ്രമേഹം വരാനുള്ള സാധ്യത ഗണ്യമായി കുറയ്ക്കും. വ്യായാമവും ഭക്ഷണക്രമത്തിൽ ചില മാറ്റങ്ങൾ വരുത്തുന്നതും പ്രമേഹത്തിന്റെ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾ ഒഴിവാക്കാൻ സഹായിച്ചേക്കാം.
ശരീര ഭാരം കുറയ്ക്കുക
ഭക്ഷണക്രമത്തിലും വ്യായാമത്തിലും മാറ്റം വരുത്തുന്നതിലൂടെ ശരീര ഭാരം കുറച്ച് പ്രമേഹ സാധ്യത 60 ശതമാനം കുറയ്ക്കാൻ കഴിയും. അമേരിക്കൻ ഡയബറ്റിസ് അസോസിയേഷൻ, പ്രീ ഡയബറ്റിസ് ഉള്ള ആളുകൾ അവരുടെ ഭാരം 7 ശതമാനം മുതൽ 10 ശതമാനം വരെ കുറയ്ക്കണമെന്ന് ശുപാർശ ചെയ്യുന്നു. ആരോഗ്യ കാര്യത്തിൽ എന്ത് മാറ്റം വരുത്തുന്നതിനു മുൻപും നിങ്ങളുടെ ഡോക്ടറോട് സംസാരിക്കുക.
ആരോഗ്യകരമായ ഭക്ഷണം
ഭക്ഷണത്തിലെ സസ്യങ്ങൾ ഉൾപ്പെടുത്തുന്നത് അവശ്യ വിറ്റാമിനുകളും ധാതുക്കളും കൂടാതെ കാർബോഹൈഡ്രേറ്റുകളും നൽകുന്നു. കാർബോഹൈഡ്രേറ്റുകളിൽ പഞ്ചസാര, അന്നജം, നാരുകൾ എന്നിവ ഉൾപ്പെടുന്നു. നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ ശരീരഭാരം കുറയ്ക്കാനും പ്രമേഹ സാധ്യത കുറയ്ക്കാനും സഹായിക്കും.
ശാരീരികമായി സജീവമായിരിക്കുക
ശാരീരികമായി കൂടുതൽ സജീവമാകുന്നത് ഉയർന്ന ജീവിത നിലവാരത്തിലേക്ക് നയിക്കും. സ്ഥിരമായി വ്യായാമം ചെയ്യുന്നത് കൊണ്ട് ധാരാളം ഗുണങ്ങളുണ്ട്. ശരീരഭാരം കുറയ്ക്കാനും ഇൻസുലിൻ സംവേദനക്ഷമത വർധിപ്പിച്ച് രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാനും വ്യായാമം ആളുകളെ സഹായിക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. ആരോഗ്യകരമായ ഭാരം നിലനിർത്തുന്നത് എല്ലാ പ്രായത്തിലുമുള്ളവർക്കും പ്രധാനമാണ്.
ആരോഗ്യകരമായ കൊഴുപ്പുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുക
ആരോഗ്യകരമായ കൊഴുപ്പുകൾ കഴിക്കുന്നത് ശരീര ഭാരത്തിലും മൊത്തത്തിലുള്ള ആരോഗ്യത്തിലും നല്ല സ്വാധീനം ചെലുത്തും. ശരീരഭാരം കുറയ്ക്കാൻ കൊഴുപ്പ് കൂടുതലുള്ള ഭക്ഷണങ്ങൾ മിതമായ അളവിൽ കഴിക്കണം. “നല്ല കൊഴുപ്പുകൾ” എന്ന് വിളിക്കപ്പെടുന്ന അപൂരിത കൊഴുപ്പുകൾ ഭാരം നിയന്ത്രിക്കാൻ സഹായിക്കും. ഒലീവ് ഓയിൽ, സൺഫ്ലവർഓയിൽ സാഫഫ്ലവർ, കോട്ടൺസീഡ്, കനോല ഓയിൽ എന്നിവയൊക്കെ ഇത്തരത്തിലുള്ള കൊഴുപ്പിന്റെ ഏറ്റവും മികച്ച ഉറവിടങ്ങളാണ്. നട്സുകളും വിത്തുകളും, മത്സ്യവും ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.