നടൻ അമിതാഭ് ബച്ചന് പരിക്ക്. ടെലിവിഷൻ പരിപാടിയായ കോൻ ബനേഗാ ക്രോർപതിയുടെ സെറ്റിൽ വെച്ചാണ് കാലിൽ പരിക്കേറ്റത്.തുടർന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ബച്ചൻ വിശ്രമത്തിലാണ്. തന്റെ ഔദ്യോഗിക ബ്ലോഗിലൂടെ ബച്ചൻ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഇടത് കാലില്‍ ഒരു ലോഹക്കഷണം കൊണ്ട് ഞരമ്പ് മുറിഞ്ഞ് ധാരാളം രക്തം പോയെന്ന് താരം പറഞ്ഞു.
കോൻ ബനേഗാ ക്രോർപതിയുടെ ചിത്രീകരണത്തിനിടെ ലോഹകഷ്ണം കൊണ്ട് കാലിലെ ഞരമ്പിന് മുറിഞ്ഞു. ചോര വരാൻ തുടങ്ങി. ഉടൻ തന്നെ ഡോക്ടറിന്റെ സഹായത്തോടെ മുറിവ് തുന്നികെട്ടി, താരം പറഞ്ഞു. സ്റ്റിച്ചിടേണ്ടി വന്നതിനാല്‍ കാലിന് അധികം ആയാസം കൊടുക്കരുതെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. ട്രെഡ്മില്ലിലൂടെ പോലും നടക്കരുതെന്ന് പറഞ്ഞിട്ടുണ്ട്.