തിരുവനന്തപുരം: തെക്ക് കിഴക്കൻ അറബികടലിൽ കേരള തീരത്തിനു സമീപം സ്ഥിതി ചെയ്യുന്ന ചക്രവാതച്ചുഴിയും ബംഗാൾ ഉൾകടലിൽ അടുത്ത 48 മണിക്കൂറിനുള്ളിൽ രൂപപ്പെടാനിടയുള്ള ന്യൂനമർദവും കേരളത്തിൽ കനത്ത മഴയ്ക്കു കാരണമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.
ഇതിന്റെ ഭാഗമായി വ്യാഴാഴ്ച വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. 10 ജില്ലകളിൽ തിങ്കളാഴ്ച യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ഒഴികെയുള്ള ജില്ലകളിലാണ് തിങ്കളാഴ്ച യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്. ചൊവ്വാഴ്ച: വയനാട്, കണ്ണൂർ, കാസർഗോഡ് ഒഴികെയുള്ള ജില്ലകളിൽ. ബുധൻ: തിരുവനന്തപുരം, കൊല്ലം, വയനാട്, കണ്ണൂർ, കാസർഗോഡ് ഒഴികെയുള്ള ജില്ലകളിൽ.
വ്യാഴം: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ഒഴികെയുള്ള ജില്ലകളിൽ. ലക്ഷദ്വീപ് തീരത്ത് അടുത്ത 24 മണിക്കൂർ മത്സ്യബന്ധനത്തിന് നിരോധനവും ഏർപ്പെടുത്തിയിട്ടുണ്ട്.