വാടകഗര്‍ഭധാരണത്തിലൂടെ കുഞ്ഞു പിറന്ന വിവരം അറിയിച്ചതിനു പിന്നാലെ നയന്‍താരയ്ക്കും വിഘ്‌നേഷ് ശിവനും എതിരെ വിമര്‍ശനം ഉന്നയിച്ചവര്‍ക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് നടി വനിത വിജയകുമാര്‍. കുഞ്ഞുങ്ങളുടെ കാലില്‍ ചുംബിക്കുന്ന താരദമ്പതികളുടെ ചിത്രത്തിനൊപ്പമാണ് കുറിപ്പ് പങ്കുവച്ചിരിക്കുന്നത്.
വനിത വിജയകുമാറിന്റെ പോസ്റ്റ്
മികച്ച ജീവിതം നല്‍കാന്‍ കഴിയുന്ന സ്‌നേഹം നിറഞ്ഞ് മാതാപിതാക്കള്‍ക്ക് രണ്ട് നിഷ്‌കളങ്കരായ കുഞ്ഞു ജനിക്കുന്നു എന്നതിനേക്കാള്‍ മനോഹരമായി എന്തുണ്ട്. മറ്റുള്ളവരുടെ ജീവിതത്തിലെ മനോഹരമായ നിമിഷങ്ങളെ നശിപ്പിക്കുന്ന ആളുകളെ ആദ്യം നിയമപരമായി ശിക്ഷിക്കണം. നിയമം അറിയാമെന്നും വൈദ്യശാസ്ത്രം അറിയാമെന്നും പറഞ്ഞാണ് ഒരു ഗുണവുമില്ലാത്ത ചിലര്‍ ഇന്റര്‍വ്യൂ കൊടുക്കുന്നതും ട്വീറ്റ് ചെയ്യുന്നതും. ഇവര്‍ ഒരിക്കലും നന്നാവില്ല. ദൈവം എല്ലാം കാണുന്നുണ്ട്. ആര്‍ക്കൊക്കെ എന്തൊക്കെ കൊടുക്കാമെന്ന് അവര്‍ക്കറിയാം. ഇതില്‍ നിന്നെല്ലാം രക്ഷപ്പെടാനാകും എന്നാണോ മന്ദബുദ്ധികളെ നിങ്ങള്‍ കരുതുന്നത്. കാത്തിരുന്നു കാണൂ.
വിഘ്‌നേഷിന്റേയും നയന്‍താരയുടേയും മാതാപിതാക്കള്‍ എന്ന നിലയിലുള്ള യാത്ര മനോഹരമായിരിക്കട്ടെ എന്ന ആശംസിക്കുന്നു. മറ്റുള്ളവര്‍ എന്തൊക്കെ പറഞ്ഞാലും അതിനെ തിരസ്‌കരിക്കുക. കുട്ടികള്‍ ജനിക്കുക എന്നു പറയുന്നത് നിങ്ങള്‍ക്ക് ലഭിക്കാവുന്ന ഏറ്റവും മികച്ച കാര്യമാണ്. മക്കള്‍ക്ക് സ്‌നേഹവും പരിചരണവും നല്‍കി എല്ലാ നിമിഷവും ആസ്വദിക്കൂ. ദൈവം അനുഗ്രഹിക്കട്ടെ.