പുതിയ പ്രോജക്ട് മനസിലുണ്ടെന്ന് സംവിധായകന് രാമസിംഹന്. കുറച്ച് ടെക്നോളജി ഒക്കെ ആവശ്യമായി വരുമെന്നും വലിയ ബജറ്റില്‍ എടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
‘ജൂനിയര്‍ മാന്‍ഡ്രേക്ക് പോലെ ഒരു സിനിമ ഉണ്ടാക്കാന്‍ ഇനി പ്രയാസമാണ്. എന്റെ അടുത്ത് സബ്ജക്ട് ഉണ്ട്. കാരണം അതില്‍ സബ്ജക്ട് എന്ന് പറയുന്നത് ആ പ്രതിമയാണ്. ആ പ്രതിമയെ ഉപയോഗിച്ച് കൊണ്ടാണ് ബാക്കിയെല്ലാം ക്രിയേറ്റ് ചെയ്യുന്നത്. എന്റെ അടുത്ത് ഒരു സബ്ജക്ട് ഉണ്ട്, ബബിള്‍ഗം. ഒരു ബബിള്‍ഗം വച്ചിട്ടാണ് ആ സിനിമ മൊത്തം പോകുന്നത്.’
ഒരു സിനിമ മനസില്‍ വരുമ്പോള്‍ തന്നെ അതിന്റെ ഫസ്റ്റ് ഫ്രെയിം മുതല്‍ ലാസ്റ്റ് ഫ്രെയിം വരെ മനസില്‍ തെളിയുമെന്ന് രാമസിംഹന് പറഞ്ഞു. അത് കണ്ടാല്‍ പടം ഓടുമോ ഇല്ലയോ എന്ന് അറിയാം. അത് ഓടിയില്ലെങ്കില്‍ പ്രശ്നം മാര്‍ക്കറ്റിംഗിന്റെ ആകുമെന്നും അദ്ദേഹം പറഞ്ഞു. മമ്മൂട്ടിയുടെയോ മോഹന്‍ലാലിന്റെയോ പടത്തിന് രണ്ടായിരം പോസ്റ്റര്‍ ഒട്ടിക്കുമ്പോള്‍ തന്റെ പടത്തിന് 400 പോസ്റ്റര്‍ കാണുകയുള്ളൂവെന്ന് രാമസിംഹന് ആരോപിച്ചു. ഡിസ്ട്രിബ്യൂട്ടേഴ്സിന് അങ്ങനെയൊരു പ്രശ്നമുണ്ടെന്നും തനിക്ക് ഇതുവരെ നല്ല പ്രൊഡ്യൂസറെ കിട്ടിയിട്ടില്ലെന്നും രാമസിംഹന് പറഞ്ഞു.