തൃശൂർ: മാള പൂപ്പത്തി ചുള്ളൂർ ക്ഷേത്രത്തിനു സമീപത്തെ പാടശേഖരത്തിലെ കുളത്തിൽ കാൽവഴുതി വീണ അമ്മയും മകളും മരിച്ചു. മാള പള്ളിപ്പുറം സ്വദേശി കളപ്പുരയ്ക്കൽ ജിയോയുടെ ഭാര്യ മേരി അനു (37), മകൾ ആഗ്ന (11) എന്നിവരാണ് മരിച്ചത്.
ശനിയാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് സംഭവം. ബന്ധുവീട്ടിൽ പോയി മടങ്ങുകയായിരുന്ന അമ്മയും മൂന്നു മക്കളും. പൂപ്പത്തി ചുള്ളൂര്‍ ക്ഷേത്രം റോഡിലെ പാടത്ത് കൃഷി ആവശ്യത്തിന് എടുത്ത കുഴിയിലാണ് ഇരുവരും മുങ്ങിപ്പോയത്. റോഡില്‍ നിന്നപ്പോള്‍ കുഴിക്കടുത്ത് പോയ ഇളയ കുട്ടിയുടെ ചെരുപ്പ് വെള്ളത്തില്‍ വീഴുകയായിരുന്നു. മകള്‍ വിളിച്ചപ്പോള്‍ റോഡില്‍ നിന്നിരുന്ന മേരി അനു ചെരുപ്പ് എടുക്കുന്നതിന് വേണ്ടി ശ്രമിച്ചപ്പോള്‍ കാല് വഴുതി കുഴിയിലേക്ക് വീഴുകയായിരുന്നു. ഇതുകണ്ടുനിന്ന ആഗ്ന അമ്മയെ രക്ഷിക്കാന്‍ ഇറങ്ങിയെങ്കിലും താഴ്ന്നുപോയി.
15 അടിയോളം ആഴമുള്ള കുഴിയിലാണ് അപകടം ഉണ്ടായത്. കുട്ടികളുടെ കരച്ചില് കേട്ടെത്തിയ നാട്ടുകാര്‍ ചേര്‍ന്ന് തിരച്ചില്‍ നടത്തി. തുടര്‍ന്ന് അഗ്നിരക്ഷാ സേന എത്തിയാണ് ഇരുവരെയും കരയിലേക്ക് കയറ്റിയത്. ഈ സമയത്ത് മേരി അനുവിന് ജീവനുണ്ടായിരുന്നുവെന്ന് രക്ഷാ പ്രവര്‍ത്തനം നടത്തിയവര്‍ പറഞ്ഞു. ഇരുവരേയും ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.