ഇടുക്കി: മോട്ടോർ വാഹന വകുപ്പ് നടത്തിയ കർശന പരിശോധനയിൽ ഇടുക്കി ജില്ലയിൽ മാത്രം പതിനഞ്ചു ബസുകൾക്കെതിരെ നടപടി എടുത്തു. ടൂറിസ്റ്റു ബസുകൾക്കും കെ.എസ്.ആർ.ടി.സി ബസിനുമെതിരെയാണ് നടപടി എടുത്തത്.
അമിതമായ പ്രകാശമുള്ള ലൈറ്റുകൾ, ശബ്ദസംവിധാനം, എയർ ഹോൺ , സൺഫിലിം തുടങ്ങിയ നിയമ ലംഘനങ്ങളാണ് കണ്ടെത്തിയത്. മുപ്പതിനായിരത്തോളം രൂപ പിഴ ഈടാക്കി.
കുമളി – കായംകുളം റൂട്ടിൽ സർവീസ് നടത്തുന്ന കെ എസ് ആർ ടി സി ബസിൽ നടത്തിയ പരിശോധനയിൽ സ്പീഡ് ഗവർണർ ഇല്ലെന്ന് കണ്ടെത്തി കേസ് രജിസ്റ്റർ ചെയ്തു. മോട്ടോർ വാഹന വകുപ്പും ഹൈവേ പൊലീസും സംയുക്തമായാണ് പരിശോധന നടത്തിയത്. ബസുടമകളുടെ യാർഡുകളിലെത്തി മോട്ടോർ വാഹന വകുപ്പ് നിയമപരമല്ലാത്ത സാധനങ്ങൾ അഴിച്ചു മാറ്റാൻ നിർദ്ദേശവും നൽകി.