മസ്കറ്റ്: 51 നുഴഞ്ഞുകയറ്റക്കാരെ റോയൽ ഒമാൻ പൊലീസ്അറസ്റ്റ് ചെയ്തു. ദോഫാർ ഗവർണറേറ്റിലെ കോസ്റ്റ് ഗാർഡ് പൊലീസിന്റെ നേതൃത്വത്തിലാണ് അറസ്റ്റ് ഉണ്ടായത്. ഒപ്പം രാജ്യത്തേക്ക് വൻതോതിൽ പുകയില കടത്താനുള്ള നാല് ശ്രമങ്ങൾ പരാജയപ്പെടുത്തുകയും ചെയ്തു. വൻതോതിൽ പുകയില കൈവശം വെച്ച അഞ്ച് കള്ളക്കടത്തുകാരെ പിടികൂടുന്ന സമയത്താണ് 51 നുഴഞ്ഞുകയറ്റക്കാരെ റോയൽ ഒമാൻ പൊലീസിന് അറസ്റ്റ് ചെയ്തത്. പിടിയിലായ ഇവർക്കെതിരെ നിയമനടപടികൾ പൂർത്തിയാക്കിയെന്നും റോയൽ ഒമാൻ പോലീസിന്റെ അറിയിപ്പിൽ പറയുന്നു.
ഒമാനിലെ ദോഫാർ ഗവർണറേറ്റിൽ നടന്ന മറ്റൊരു അന്വേഷണത്തിൽ 1216 ഘാട്ട് എന്ന മയക്കുമരുന്ന് പൊതികളുമായി കടലിൽ ബോട്ടിൽ എത്തിയ അറബ് പൗരത്വമുള്ള മൂന്ന് കള്ളക്കടത്തുകാരെയും കോസ്റ്റ് ഗാർഡ് പോലീസ് അറസ്റ്റ് ചെയ്യുകയുണ്ടായി. മൂന്നു പേർക്കെതിരെ നിയമ നടപടികൾ പൂർത്തികരിച്ചു വരുന്നു.