തിരുവനന്തപുരം: കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കു മത്സരിക്കുന്ന ശശി തരൂരിനെ പൂര്‍ണമായും അവഗണിച്ച് കേരളത്തിലെ കോൺഗ്രസ് നേതാക്കള്‍. പ്രചാരണത്തിന്റെ ഭാഗമായി തരൂര്‍ തിരുവനന്തപുരത്ത് എത്തിയപ്പോള്‍ പ്രധാനപ്പെട്ട നേതാക്കള്‍ ആരും തന്നെ കാണാനെത്തിയില്ല.
ഹൈക്കമാന്‍ഡിന്റെ പിന്തുണയോടെ മത്സരിക്കുന്ന മല്ലികാര്‍ജുന ഖാര്‍ഗെയെ, പൂർണമായി പിന്തുണയ്ക്കുന്ന നിലപാടാണ് കെപിസിസിയുടേത്. തെരഞ്ഞെടുപ്പു സമിതിയുടെ നിര്‍ദേശം പോലും മാനിക്കാതെ കെപിസിസി പ്രസിഡന്റ് കെ സുധാകരനും പ്രതിപക്ഷ നേതാവ് വിഡി സതീശനും ഖാര്‍ഗെയെ പിന്തുണച്ചിരുന്നു.
മനസ്സാക്ഷി വോട്ടുകളിലാണ് തനിക്കു പ്രതീക്ഷയെന്നാണ് തരൂര്‍ പറയുന്നത്. പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിയുടെ വാക്കുകളില്‍ തനിക്കു വിശ്വാസമുണ്ട്. ഔദ്യോഗിക സ്ഥാനാര്‍ഥി ഇല്ലെന്ന് അവര്‍ വ്യക്തമാക്കിയിട്ടുണ്ട്. പാര്‍ട്ടി പ്രവര്‍ത്തകര്‍ അവരുടെ അഭിപ്രായം രേഖപ്പെടുന്നതിനുള്ള തുറന്ന അവസരമാണിത്. രഹസ്യ ബാലറ്റിലൂടെയാണ് വോട്ടെടുപ്പ്. അതു പൂര്‍ണമായും പാലിക്കപ്പെടുമെന്നു തന്നെയാണ് താന്‍ കരുതുന്നതെന്ന് തരൂര്‍ പറഞ്ഞു.