കൊച്ചി: തീഷ്ണമായ അഭിനിവേശവും കർമ്മപദ്ധതിയുമുള്ള വ്യക്തമായ ഒരു കാഴ്ചപ്പാടിന് പർവതങ്ങളെ പോലും ചലിപ്പിക്കാൻ കഴിയും, വിജയികൾ ഇതിന്‍റെ ജീവിക്കുന്ന ഉദാഹരണങ്ങളാണ്! ഒന്നിച്ച് ജനിച്ച മൂന്നു സഹോദരിമാർ, അത്ഭുതപ്പെടുത്തുന്ന ഒരു കലാകാരിയോടൊപ്പം, ബിസിംഗ ഫാമിലി ഫെസ്റ്റിവൽ സ്റ്റേജിൽ തിളങ്ങി, അവിടെ അവരിൽ ഒരാളായ ‘ശ്രീ ഗംഗ’ HP NB 255 G 8 ലാപ്ടോപ്പുമായി വീട്ടിലേക്ക് പോയി! കടുത്ത സങ്കീർണതകൾ സഹിതമാണ് ഈ സഹോദരിമാർ ജനിച്ചത്, ജനിച്ചപ്പോൾ തന്നെ ഏറെക്കാലം ഐ.സി.യു-വിൽ കഴിയേണ്ടിവന്നു. ഒരു മികച്ച കലാകാരിയായ കാവ്യയ്ക്കാണെങ്കിൽ സംസാര വൈകല്യമുണ്ട്. എന്നാൽ ഈ പെൺകുട്ടികൾ എല്ലാ പ്രതിബന്ധങ്ങളോടും പടപൊരുതി വിജയം വരിച്ചു!
2022 ജൂലൈ 24 ന് ZEE കേരളത്തിൽ സംപ്രേഷണം ചെയ്ത ഇന്ത്യയിലെ ആദ്യത്തെ തത്സമയ ഇന്ററാക്ടീവ് ബിഡ്ഡിംഗ് ഷോയാണ് ബിസിംഗ ഫാമിലി ഫെസ്റ്റിവൽ. കുടുംബങ്ങൾക്ക് മത്സരിക്കാനും അതിശയകരമായ സമ്മാനങ്ങൾ നേടാനും തുല്യ അവസരം ഒരുക്കുന്ന, അതുല്യമായ ഗെയിം ആശയങ്ങളും നൂതനമായ മത്സരങ്ങളും ഉള്ള ഒരു ഷോയായി ഇത് സ്ഥാനം പിടിച്ചിരിക്കുന്നു.
ഡോക്ടർമാർക്ക് സർവ്വ പ്രതീക്ഷയും നഷ്ടപ്പെട്ടിരുന്നു. മാതാപിതാക്കളുടെ വിശ്വാസവും സ്നേഹവുമാണ് അവരെ മുന്നോട്ട് നയിച്ചത്. അവരുടെ പിതാവ് ഷോയിലെ ആ വൈകാരിക നിമിഷത്തെ അനുസ്മരിച്ചുകൊണ്ട് പറഞ്ഞു, “തങ്ങൾക്ക് ഒന്നും ചെയ്യാൻ കഴിയില്ലെന്ന് ഡോക്ടർമാർക്ക് വളരെ വ്യക്തമായിരുന്നു. ഞങ്ങളുടെ മാലാഖമാർ ഏറെ നേരം ഐ.സി.യു-വിലായിരുന്നു. ഞങ്ങൾ ഈശ്വരനിൽ വിശ്വസിക്കുന്നു, അവൻ നമുക്കുവേണ്ടി ചെയ്യുന്ന എല്ലാത്തിനും അവന് ഒരു കാരണമുണ്ട്. ഈ കൊച്ചു പെൺകുട്ടികൾ ഈശ്വരപ്രസാദമാണെന്ന് എനിക്കും എന്റെ ഭാര്യക്കും അറിയാമായിരുന്നു.
മൂവരിൽ ഒരാളായ ശ്രീ ഗംഗ നല്ല നർത്തകിയാണ്. ഭാഗ്യം എന്ന് പറയാം, പ്രശസ്ത പ്രൊഡക്ഷൻ ഹൗസായ വിജയ് ഫിലിം ഹൗസിലെ ഒരു അംഗം, ബിസിംഗ ഫാമിലി ഫെസ്റ്റിവൽ സ്റ്റേജിൽ അവളെ കാണുകയും വരാനിരിക്കുന്ന ഒരു സിനിമയിൽ ഒരു പ്രധാന വേഷം വാഗ്ദാനം ചെയ്യുകയും ചെയ്തു.
സംസാരിക്കാൻ ബുദ്ധിമുട്ടുള്ള ഒരു മിടുക്കിയായ കലാകാരിയായ കാവ്യയാണ് ഷോയിലെ മറ്റൊരു വിജയി. ബിസിംഗ സ്റ്റേജിലെ ഒരു കോക്കറ്റൂ മൗണ്ടൻ ബൈക്ക് സൈക്കിളുമായി വീട്ടിലേക്ക് പോകാനായതിൽ അവൾ ആഹ്ലാദിച്ചു. ആളുകളോട് തനിക്ക് പറയാനുള്ളതെന്തും അവൾ വരയ്ക്കുന്നു. “അവൾ എന്ത് കണ്ടാലും വരയ്ക്കും!” എന്ന് അവളുടെ അമ്മ പറയുന്നു. കാവ്യ ജീ.പി.യുടെ മനോഹരമായ ഒരു ഛായാചിത്രം വരച്ച് അദ്ദേഹത്തിനു സമ്മാനിച്ചു.
ജീവിതത്തിന്റെ എല്ലാ തുറകളിലുമുള്ള ആളുകളെ പങ്കെടുപ്പിക്കുന്നതിനും അവരുടെ പ്രത്യേക ജീവിത യാത്രകളും കഥകളും പങ്കിടുന്നതിനും ഏറ്റവും കുറഞ്ഞ വിപണി മൂല്യത്തിൽ രസകരമായ സമ്മാനങ്ങൾ നേടുന്നതിനും വേണ്ടിയാണ് ബിസിംഗ ഫാമിലി ഫെസ്റ്റിവൽ ക്യൂറേറ്റ് ചെയ്തതെന്ന് ബിസിംഗയിലെ ചീഫ് ബിസിനസ് ഓഫീസർ സമീർ ഗുപ്ത പറഞ്ഞു. ഞങ്ങൾക്ക് ഇതുവരെ ലഭിച്ച സ്വീകരണത്തിൽ ഞങ്ങൾ അതീവ സന്തുഷ്ടരാണ്, ഇത് കാലക്രമേണ വർദ്ധിക്കുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ. ഒരു ബ്രാൻഡ് എന്ന നിലയിൽ, ഏത് സമയത്തും ഞങ്ങളുടെ ഉപഭോക്താക്കൾക്ക് മുൻഗണന നൽകുന്നുവെന്ന് ഉറപ്പാക്കാൻ ഞങ്ങൾ ആത്മാർത്ഥമായി ശ്രമിക്കുന്നു.”
മുമ്പൊരിക്കലുമില്ലാത്തവിധം ബ്രാൻഡുകളെയും ഉപഭോക്താക്കളെയും ബന്ധിപ്പിക്കുന്ന ഒരു പ്ലാറ്റ്ഫോമായ ബിസിംഗ ഉപഭോക്താക്കൾ ഉൽപ്പന്നങ്ങളുമായി എങ്ങനെ ഇടപഴകുന്നുവെന്ന് കണ്ടെത്താൻ സഹായിക്കുന്നു. വാങ്ങുന്നവർ ഇലക്ട്രോണിക്സ്, ഗാർഹിക വസ്തുക്കൾ, കാറുകൾ എന്നിവ പോലുള്ള വിവിധതരം ചരക്കുകൾക്ക് ഏറ്റവും താഴ്ന്നതും അതുല്യവുമായ ബിഡ്ഡുകൾ സമർപ്പിക്കുകയും അവരുടെ കഴിവുകൾ ഉപയോഗിച്ച് അവ നേടുകയും ചെയ്യുന്ന ഒരു അത്യാധുനിക വിപരീത-ലേല പ്ലാറ്റ്ഫോമാണിത്.
ബ്രാൻഡുകൾക്ക് അവരുടെ ഉൽപ്പന്നങ്ങൾ സാമ്പിൾ ചെയ്യാനും അവ പരീക്ഷിക്കാനും ഒരു ഉൽപ്പന്ന കണ്ടെത്തൽ ഇന്റർഫേസായി പ്ലാറ്റ്ഫോം ഉപയോഗിക്കാനുമുള്ള നൂതന മാർഗം ബിസിംഗ വാഗ്ദാനം ചെയ്യുന്നു, അതേസമയം ഉപഭോക്താക്കളെ ഏറ്റവും കുറഞ്ഞ വിലയിൽ ആഗ്രഹിച്ച ഉൽപ്പന്നങ്ങൾ നേടാനും സഹായിക്കുന്നു.