മണി രത്നത്തിന്റെ പൊന്നിയൻ സെൽവൻ വൻ കളക്ഷൻ നേടി ബോക്സ്ഓഫീസിൽ നിറഞ്ഞാടുകയാണ്. ചിത്രത്തിൽ വിക്രമാണ് ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങിയത്. 12 കോടി രൂപയാണ് വിക്രമിന് ലഭിച്ച പ്രതിഫലം. തൊട്ടുപിന്നിൽ 10 കോടി പ്രതിഫലവുമായിരുന്നു ഐശ്വര്യ റായ് ആണ്. ജയം രവിക്ക് എട്ട് കോടിയും കാർത്തിക്ക് 5 കോടി രൂപയും തൃഷയ്ക്ക് 2.5 കോടിയുമാണ് പ്രതിഫലമായി ലഭിച്ചത്.
ഒന്നര കോടിയാണ് പ്രതിഫലമായി ഐശ്വര്യ ലക്ഷ്മി, പ്രഭു, പ്രകാശ് രാജ് എന്നിവർക്ക് ലഭിച്ചത്. ശോഭിതയ്ക്കും ജയറാമിനും ഒരു കോടി രൂപയാണ് പ്രതിഫലം ലഭിച്ചത്.