കല്ലെറിഞ്ഞെന്ന ആരോപണത്തിന് പിന്നാലെ ഇസ്രായേൽ സൈന്യം വേട്ടയാടിയതിനെ തുടർന്ന് ഏഴ് വയസുകാരൻ മരിച്ച സംഭവത്തിൽ പലസ്തീനിൽ പ്രതിഷേധം അണപൊട്ടിയൊഴുകയാണ്. ഇസ്രായേൽ സൈന്യത്തിന്റെ ക്രൂരതയിൽ മരണപ്പെട്ട ഏഴ് വയസുകാരന്റെ മൃതദേഹം കെട്ടിപ്പിടിച്ച് ഒരു കൂട്ടം ആളുകൾ വെള്ളിയാഴ്ച അധിനിവേശ വെസ്റ്റ് ബാങ്കിലെ ഒരു പട്ടണത്തിലൂടെ മാർച്ച് നടത്തി. കുട്ടികളെ പോലും വെറുതെ വിടാത്ത ഇസ്രായേൽ നടപടികൾക്ക് നേരെ ലോകം മൗനം തുടരുകയാണ്.
തിളക്കമാർന്ന കണ്ണുകളും ചുറുചുറുക്കുമുള്ള, ഒരു ആനിമേറ്റഡ് റേസിംഗ് കാറിന്റെ ചിത്രമുള്ള ബാഗും ധരിച്ച് സ്കൂളിൽ നിന്നും വീട്ടിലേക്ക് എത്തിയ റയാൻ സുലൈമാൻ എന്ന ഏഴുവയസുകാരന്റെ ഹൃദയവും കണ്ണുകളും ഇസ്രായേൽ ബൂട്ടുകൾക്ക് മുന്നിൽ ഭയന്ന് നിലച്ചു. സഹോദരന്മാരോടൊപ്പം പേടിച്ച് വിറച്ച് വീട്ടിൽ ഒളിച്ച ആ ഏഴ് വയസുകാരന്റെ കുഞ്ഞു ഹൃദയം നിലക്കാണ് ഇസ്രായേൽ സൈന്യം ഉണ്ടാക്കിയ ഭീഷണി തന്നെ ധാരാളമായിരുന്നു.
വ്യാഴാഴ്ച സ്കൂളിൽ നിന്ന് വീട്ടിലേക്ക് നടക്കുമ്പോൾ, റയാനെയും സഹോദരന്മാരെയും ഇസ്രായേൽ സൈനികർ പിന്തുടരുകയായിരുന്നെന്ന് കുടുംബം പറഞ്ഞു. ആൺകുട്ടികൾ വീട്ടിലേക്ക് കയറിയ ശേഷം, സൈന്യം രോഷാകുലരായി വാതിലിൽ മുട്ടുകയും അവരെ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. നിമിഷങ്ങൾക്കകം മൂന്ന് സഹോദരന്മാരിൽ ഇളയവനായ റയാൻ മരിച്ചു.
“അവൻ കല്ലെറിയുന്നവനാണെന്ന് പട്ടാളക്കാർ ആക്രോശിച്ചു, അതോടെ ഭയന്ന അവൻ വീടിന്റെ ഒരു വശത്ത് നിന്ന് ഓടിപ്പോയി. എന്നാൽ മറുവശത്ത് നിന്ന് സൈനികൻ അവനെ കണ്ടുമുട്ടി. തന്റെ മുന്നിലിരിക്കുന്ന സൈനികനെ റയാൻ കണ്ടു, ഞെട്ടിപ്പോയി. ഇതോടെ സൈനികരെ ഭയന്ന് റയാൻ മരിച്ചു” റയാന്റെ കസിൻ മുഹമ്മദ് സുലൈമാൻ അൽ ജസീറയോട് പറഞ്ഞു,.
ഇസ്രായേൽ സൈനികർ എല്ലായിടത്തും തങ്ങളെ കല്ലെറിഞ്ഞെന്ന കാരണം പറഞ്ഞ് ഏതൊരു കുട്ടിയെയും തിരയുന്ന സ്ഥിതിയാണുള്ളതെന്ന് അയൽക്കാരനും സംഭവത്തിന്റെ സാക്ഷിയുമായ ഹദീൽ സൽമാൻ പറഞ്ഞു.
“സൈനികർ എന്റെ ഇളയ സഹോദരനെ വിളിച്ചുവരുത്തി. അവൻ അവർക്ക് നേരെ കല്ലെറിഞ്ഞെന്നും അറസ്റ്റ് ചെയ്യണമെന്നും അവർ പറഞ്ഞു”. റയാന്റെ സഹോദരൻ സൽമാൻ പറയുന്നു. “ഞങ്ങൾക്ക് ഇതുമായി യാതൊരു ബന്ധവുമില്ലെന്ന് അദ്ദേഹം തറപ്പിച്ചു പറഞ്ഞു.”
ഇസ്രായേൽ സൈന്യം അന്താരാഷ്ട്ര മര്യാദകൾ ലംഘിച്ച് കുട്ടികളെ പോലും വേട്ടയാടുന്ന സംഭവം ഇതാദ്യമല്ല. അവസാനത്തേത് ആകണമെന്ന പ്രാർത്ഥനയിലാണ് ജനം. റയാന്റെ മരണം വെസ്റ്റ്ബാങ്കിലുടനീളം അതിവേഗം വ്യാപിച്ചു. ഇതോടെ ഇസ്രായേലിന്റെ സൈനിക തന്ത്രങ്ങളോടുള്ള രോഷം ഉയരാൻ ആരംഭിച്ചു.
ഹോസ്പിറ്റലിൽ ഒരു ഷീറ്റിനടിയിൽ റയാന്റെ ചെറിയ, ജീവനില്ലാത്ത ശരീരം കിടക്കുന്നതിന്റെ ഫോട്ടോഗ്രാഫുകൾ ഒറ്റരാത്രികൊണ്ട് പലസ്തീനിൽ ഉടനീളം പരന്നു. ഇതോടെ ഇത് ശക്തമായ ഒരു പുതിയ പ്രതീകമായി മാറി. ഈ വർഷം ആദ്യം വെസ്റ്റ് ബാങ്കിന്റെ ചില ഭാഗങ്ങളിൽ സൈന്യം അടിച്ചമർത്തൽ വർദ്ധിപ്പിച്ചതിന് ശേഷമുള്ള ഏറ്റവും മാരകമായ ഇസ്രായേൽ നുഴഞ്ഞുകയറ്റത്തിന് ഒരു ദിവസത്തിന് ശേഷമാണ് റയാന്റെ മരണം എന്നത് പ്രതിഷേധം ശക്തിപ്പെടുത്തുന്നു.
എന്നാൽ സംഭവത്തിൽ സൈന്യത്തെ ന്യായീകരിക്കുകയാണ് ഇസ്രായേൽ. കുട്ടികൾ കല്ലെറിയുന്നത് കണ്ടതിന് ശേഷം ഒരു ഉദ്യോഗസ്ഥൻ മാത്രമാണ് കുടുംബത്തിന്റെ വീട്ടിലേക്ക് പോയതെന്ന് റയാന്റെ കുടുംബവുമായുള്ള ആശയവിനിമയത്തിൽ അക്രമമൊന്നും ഉണ്ടായിട്ടില്ലെന്ന് ഇസ്രായേൽ സൈന്യം പറഞ്ഞു. റയന്റെ പിതാവിനോട് വളരെ ശാന്തമായ രീതിയിൽ സംസാരിച്ച് ഉദ്യോഗസ്ഥൻ പോയി എന്ന് സൈനിക വക്താവ് റിച്ചാർഡ് ഹെക്റ്റ് പറഞ്ഞു.
എന്നാൽ ഇസ്രായേൽ വാദത്തെ തള്ളുകയാണ് റയാന്റെ കുടുംബം. തന്നെ പിന്തുടർന്ന ഇസ്രായേൽ സൈനികർ തന്റെ മുൻവാതിലിൽ പ്രത്യക്ഷപ്പെടുന്നത് കണ്ടാണ് റയാൻ കുഴഞ്ഞുവീണതെന്ന് റയാന്റെ പിതാവ് യാസർ സുലൈമാൻ വെള്ളിയാഴ്ച അസോസിയേറ്റഡ് പ്രസ് വാർത്താ ഏജൻസിയോട് പറഞ്ഞു.
തന്റെ കുട്ടികളെ കല്ലെറിഞ്ഞെന്ന് ആരോപിച്ച സൈനികരുമായി താൻ ന്യായവാദം ചെയ്യാൻ ശ്രമിക്കുകയാണെന്ന് കുട്ടിയുടെ പിതാവ് പറഞ്ഞു. രാത്രിയിൽ തിരിച്ചെത്തി റയാന്റെ മൂത്ത സഹോദരന്മാരുൾപ്പെടെ എട്ടും പത്തും വയസ്സുള്ള മൂന്ന് കുട്ടികളെയും അറസ്റ്റ് ചെയ്യുമെന്ന് സൈനികർ ഭീഷണിപ്പെടുത്തിയതായി സുലൈമാൻ പറഞ്ഞു. ഈ ഭീഷണികേട്ട് റയാൻ ബോധരഹിതനായി തറയിൽ വീണു.
ഉടൻ ജറുസലേമിന് തെക്ക് പലസ്തീൻ നഗരമായ ബെയ്റ്റ് ജലയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്ടർമാർക്ക് റയാന്റെ ജീവൻ പിടിച്ച് നിർത്താൻ കഴിഞ്ഞില്ല. റയാൻ ആരോഗ്യവാനാണെന്നും മുൻ ആരോഗ്യപ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും പീഡിയാട്രിക് സ്പെഷ്യലിസ്റ്റ് മുഹമ്മദ് ഇസ്മായിൽ പറഞ്ഞു.
“സംഭവിച്ചതിന്റെ ഏറ്റവും സാധ്യതയുള്ള സാഹചര്യം സമ്മർദത്തിൻകീഴിൽ, അഡ്രിനാലിൻ അധിക സ്രവണം ഉണ്ടായിരുന്നു, അത് അവന്റെ ഹൃദയമിടിപ്പ് വർദ്ധിപ്പിക്കാൻ കാരണമായി,” ഇസ്മായിൽ പറഞ്ഞു. അതേസമയം,ഒരു ഫോറൻസിക് ഡോക്ടർ ഇപ്പോൾ റയാന്റെ പോസ്റ്റ്മോർട്ടം നടത്തുകയാണ്.
വെള്ളിയാഴ്ച, 4,000 ഇസ്രായേലികളുള്ള അനധികൃത ജൂത കുടിയേറ്റത്തിന് അതിർത്തി പങ്കിടുന്ന ഫലസ്തീനിയൻ പട്ടണമായ ടെക്വയിലെ അദ്ദേഹത്തിന്റെ ശിലാഭവനത്തിന് പുറത്ത് വിലാപക്കാരുടെ ഒരു കൂട്ടം അദ്ദേഹത്തിന്റെ മൃതദേഹം തടിച്ചുകൂടി.”ദൈവം വലിയവനാണ്!”, “ഓ റയാൻ, കണ്ണിന്റെ പ്രകാശമേ!” എന്നീ വിളികളിലൂടെ അവർ റയാന് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി നൽകി.
“കുട്ടികൾ കല്ലെറിയുകയാണെങ്കിൽപ്പോലും, ആയുധധാരികളായ സൈനികർക്ക് ഏഴുവയസ്സുകാരൻ എന്ത് ദോഷമാണ് വരുത്തുകയെന് ഇവിടെയുള്ള ആളുകൾ ചോദിക്കുന്നു. ഈ കുഞ്ഞുങ്ങളുടെ പല്ലാണോ നിങ്ങൾക്ക് ഭയമെന്ന് അവർ ചോദിക്കുന്നു.
“സൈനിക അധിനിവേശത്തിൽ ജീവിക്കുന്ന ഫലസ്തീനികൾക്കിടയിൽ ഭയവും നിയന്ത്രണവും വളർത്തുക എന്നതാണ് ഇസ്രായേൽ ആഗ്രഹിക്കുന്ന പ്രധാന ലക്ഷ്യമെന്ന്” അൽ ജസീറയുടെ നിദ ഇബ്രാഹിം പറയുന്നു.
ശവസംസ്കാരത്തിന് തൊട്ടുപിന്നാലെ, ടെക്വയിൽ ഫലസ്തീനികളും ആയുധധാരികളായ ഇസ്രായേലി സൈനികരും തമ്മിൽ ഏറ്റുമുട്ടൽ ആരംഭിച്ചു.
ഒരു കുട്ടി മരിച്ചിട്ടും ആളുകൾ പ്രതിഷേധം തുടരുമ്പോഴും ഇസ്രായേൽ സൈനികർ പട്രോളിംഗ് തുടരുകയാണ്. വെള്ളിയാഴ്ച രാവിലെ മുതൽ തെരുവുകളിൽ സൈന്യം അലഞ്ഞുതിരിയുകയായിരുന്നുവെന്ന് അൽ ജസീറ അറബിക് ലേഖകൻ പറയുന്നു. കുറഞ്ഞത് ഒമ്പത് ഫലസ്തീനികളെ വെസ്റ്റ് ബാങ്കിലുടനീളം ഇസ്രായേൽ സൈന്യം വെള്ളിയാഴ്ച അറസ്റ്റ് ചെയ്തു.
Source: Al Jazeera and News Agencies