കോഴിക്കോട്: സഞ്ജു സാംസൺ കോഴിക്കോട് ബീച്ചിലെത്തിയ ദൃശ്യം ഇന്‍സ്റ്റഗ്രാമിൽ പങ്കുവെച്ച് ബേസിൽ ജോസഫ്.സഞ്ജുവിന്റെ സുഹൃത്തും നടനും സംവിധായകനുമൊക്കെയായ ബേസിൽ ജോസഫിനൊപ്പമാണ് രാത്രി സഞ്ജു ബീച്ചിലെത്തിയത്.
രാത്രി ബീച്ചിലെത്തിയ സഞ്ജു സാംസൺ കളിപ്പാട്ടങ്ങൾ വിൽക്കുന്നയാളോടു വാങ്ങിയ ചുവന്ന ലൈറ്റ് കത്തുന്ന കൊമ്പ് തലയിൽ ധരിച്ചു നിൽക്കുന്ന വീഡിയോയാണ് ബേസിൽ ഷെയർ ചെയ്തത്. ‘കുറുമ്പൻ ചേട്ടാ’ എന്നാണ് ബേസിൽ വീഡിയോയ്ക്കു ക്യാപ്ഷൻ നൽകിയത്. വീഡിയോയ്ക്കൊപ്പം തമിഴ് സിനിമാ ഗാനവും ബേസിൽ ചേർത്തിട്ടുണ്ട്. സഞ്ജുവിന്റെ പ്രകടനം കണ്ട് ബേസില്‍ ചിരിക്കുന്നതും കേൾക്കാം.
















