പോപ്പുലർ ഫ്രണ്ടിനെതീരെ കേന്ദ്ര അന്വേഷണ ഏജൻസികളുടെ നടപടികൾ വളരെ വേഗത്തിൽ തന്നെ നടക്കുകയാണ്.സംഘടനയെ നിരോധിക്കാനുള്ള എല്ലാ പദ്ധതികളും അണിയറയിൽ ഒരുങ്ങിയിട്ട് നാളുകളായി. മാസങ്ങൾ നീണ്ട ആസൂത്രണത്തിനൊടുവിൽ കൃത്യമായ പദ്ധതി തയ്യാറാക്കിയായിരുന്നു എൻഐഎ പോപ്പുലർ ഫ്രണ്ടിനെതിരെ നീങ്ങിയത്.”ഓപ്പറേഷൻ ഒക്ടോപ്പസ്” എന്ന പേരിൽ നടത്തിയ റെയ്ഡിനായി വിവിധ ഏജൻസികളെ ഉൾപ്പെടുത്തി ഡൽഹിയിൽ കൺട്രോൾ റൂം തുറന്നിരുന്നു. റെയ്ഡിന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുടെയും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെയും നേരിട്ടുള്ള നിയന്ത്രണം.
പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ഉന്നത നേതാക്കളുടെ ഭീകരവാദ ബന്ധം സംബന്ധിച്ച രഹസ്യാന്വേഷണ വിവരങ്ങള്‍ ആഭ്യന്തര മന്ത്രാലയത്തിന് ലഭിച്ചിരുന്നു. രാജ്യത്ത് തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടത്തുക എന്ന ഉദ്ദേശത്തോടെ മുസ്ലീം യുവാക്കളെ ഐഎസിലേക്ക് റിക്രൂട്ട് ചെയ്യുന്നുവെന്ന നിര്‍ണായക വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു പിഎഫ്ഐ നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമെതിരെ അടിയന്തര ഓപ്പറേഷന്‍ നടത്തിയത്.
ലക്ഷ്യം നിരോധനം തന്നെ
റെയ്ഡിന്റെ ഭാഗമായി അറസ്റ്റിലായ നേതാക്കളുടെ വീടുകളില്‍ കണ്ടെത്തിയ രേഖകളുടെ അടിസ്ഥാനത്തിൽ പോപ്പുലർ ഫ്രണ്ടിന്റെ നിരോധനം ഉടനെ ഉണ്ടാകും എന്ന് തന്നെ കരുതേണ്ടിയിരിക്കുന്നു.
അറസ്റ്റിലായ പോപ്പുലർ ഫ്രണ്ട് പ്രതികൾ ഇന്ത്യയില്‍ ഇസ്‍ലാമിക ഭരണം സ്ഥാപിക്കാന്‍ ശ്രമിച്ചെന്നും കേരളത്തിൽ പ്രമുഖരെ വധിക്കാൻ ലക്ഷ്യമിട്ടിരുന്നവെന്നുമാണ് പറയുന്നത് . എൻഐഎ സമർപ്പിച്ച കസ്റ്റഡി റിപ്പോർട്ടിൽ പറയുന്നത് . അതുപോലെ കേരളത്തിൽ നിന്ന് അറസ്റ്റിലായ പോപ്പുലർ ഫ്രണ്ട് നേതാവിന്റെ റിമാൻഡ് റിപ്പോർട്ടിൽ ബിഹാറിൽവച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആക്രമിക്കാൻ പോപ്പുലർ ഫ്രണ്ട് ആസൂത്രണം നടത്തിയെന്ന് ഇഡിയും വെളിപ്പെടുത്തലും ഉണ്ടായിട്ടുണ്ട്. മോദിയുടെ പട്ന റാലിയെ ലക്ഷ്യം വെച്ച പിഎഫ്‌ഐ നേതാക്കള്‍ ശ്രെമത്തെയും അന്വേഷണോദ്യോഗസ്ഥർ കണ്ടെത്തിക്കഴിഞ്ഞു
ഒരു വര്‍ഷത്തിനിടെ 120 കോടിയോളം രൂപ പിഎഫ്‌ഐയുടെ അക്കൗണ്ടില്‍ വന്നിരിക്കുന്നത്. ഇന്ത്യയിലെ വിവിധ നഗരങ്ങളില്‍ നിന്നു മാത്രമല്ല, വിദേശത്തുനിന്നും വന്ന കോടിക്കണക്കിന് രൂപയും പിഎഫ്‌ഐ ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കുകയായിരുന്നു എന്ന് തെളിഞ്ഞിട്ടുണ്ട്.
നിരോധനത്തിന് കേരളത്തിലെ ഹർത്താലും കാരണമാകും
പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ അറസ്റ്റിൽ കേരളത്തിൽ നടത്തിയ ഹർത്താലിന്റെ അക്രമസംഭവങ്ങൾ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് മുന്നിലെത്തും. പോപ്പുലര്‍ ഫ്രണ്ട് താലിബാന്‍ മാതൃകയിലുള്ള മതമൗലികവാദത്തിന് ശ്രമിക്കുന്നതായും ഇതരസംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്ക് കേരളത്തില്‍ ആയുധപരിശീലനം നല്‍കുന്നതായും എന്‍ഐഎ വെളിപ്പെടുത്തിയ സാഹചര്യത്തിൽ ഹർത്താലിൽ നടന്നത് അതെ സ്വഭാവമുള്ള ആക്രമണമായിരുന്നു. സംഘടന നിരോധിക്കണമെന്ന എൻഐഎയുടെ റിപ്പോർട്ടിനു ഇത് ഒരു കാരണം തന്നെയാകും.
പോപ്പുലർ ഫ്രണ്ടിന് നിരോധനം ഏർപ്പെടുത്തുന്നതിന് പ്രാഥമിക ഘട്ടം എന്ന നിലയിലാണ് റെയ്ഡുകളും അറസ്റ്റും നടന്നതെന്നാണ് സൂചനകൾ. നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ ഗൂഡാലോചന നടത്തി, യുവാക്കളെ തീവ്രവാദ സംഘടനകളിൽ ചേരാൻ പ്രോത്സാഹിപ്പിച്ചു, പ്രമുഖ നേതാക്കളെ ലക്ഷ്യമിട്ട് ഹിറ്റ് ലിസ്റ്റ് തയ്യാറാക്കി, കുറ്റകൃത്യങ്ങൾ സംബന്ധിച്ച് രഹസ്യമായി ആശയവിനിമയം നടത്തി, അറസ്റ്റിലായവരിൽ നിന്ന് സുപ്രധാന രേഖകൾ, ഡിജിറ്റൽ ഉപകരണങ്ങൾ കണ്ടെത്തി എന്നിങ്ങനെയാണ് പോപ്പുലർ ഫ്രണ്ടിനെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഎൻഎയുടെ റിമാൻഡ് റിപ്പോർട്ട് വന്നിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് കേരളത്തിൽ വ്യാപകമായി ഹർത്താൽ അക്രമങ്ങളും ബോംബേറും നടന്നത്. തീവ്രവാദ ബന്ധത്തിൻ്റെ പേരിൽ പോപ്പുലർ ഫ്രണ്ടിനെതിരെ നിരോധനം നടത്തുവാനുള്ള കേന്ദ്രസർക്കാർ നടപടിക്ക് കേരളത്തിലെ ഹർത്താലിന്റെ പേരിൽ നടന്ന ആക്രമണ സംഭവങ്ങളും ഒരു കാരണം തന്നെയാണ്.