Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Health

ഡയറ്റ് എടുക്കുന്നവരാണോ?ഇക്കാര്യങ്ങൾ അറിഞ്ഞു ചെയ്തില്ലെങ്കിൽ വിനയാകും

Web Desk by Web Desk
Sep 13, 2022, 12:30 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

 

പെട്ടെന്ന് ഭാരം കുറയ്ക്കാനുള്ള എളുപ്പവഴിയായി കുറച്ച് ദിവസത്തേക്ക് ഭക്ഷണം കുറയ്ക്കുന്നതിനെ ക്രാഷ് ഡയറ്റ് എന്നാണ് ഡോക്ടർമാർ വിളിക്കുന്നത്. അത് നിർത്തിക്കഴിയുമ്പോൾ പോയ ഭാരം മുഴുവനുമോ അതിന്റെ ഇരട്ടിയോ തിരിച്ച് വരികയും ചെയ്യും. ദീർഘകാലം അശാസ്ത്രീയമായ ഡയറ്റുകൾ തുടരുന്നവർക്ക് മുടികൊഴിച്ചിൽ, ദഹനക്കുറവ്, മലബന്ധം, പോഷകക്കുറവ്, അങ്ങനെ പല പ്രശ്നങ്ങളും ഉണ്ടാകും. ശരീരത്തിന് ഹാനികരമാകാത്ത രീതിയിൽ എങ്ങനെ ഡയറ്റ് ശീലമാക്കാമെന്നും അതിൽ ചെയ്യേണ്ട കാര്യങ്ങളും ചെയ്യാൻ പാടില്ലാത്തതും എന്തൊക്കെയാണെന്നും നോക്കാം.

ചെയ്യേണ്ടവ 

●    വീട്ടിൽ സ്ഥിരമായി പാചകം ചെയ്യുന്ന ഭക്ഷണങ്ങളാണ് നമുക്ക് പറ്റിയ ഏറ്റവും നല്ല ഡയറ്റ്. അതിൽ ചില മാറ്റങ്ങൾ വരുത്തിയാൽ മതി. എത്ര കാലം വേണമെങ്കിലും ആ ഡയറ്റ് ബുദ്ധിമുട്ടൊന്നുമില്ലാതെ തുടരാനും ഭാരം നിയന്ത്രിക്കാനും കഴിയും.
●    പുറത്തുനിന്നുള്ള ഭക്ഷണം പരമാവധി ഒഴിവാക്കുക. പല ഡയറ്റും പാതി വഴിയിൽ നിന്നുപോകുന്നത് നമ്മുടെ ചുറ്റുപാടുകളോടും യാഥാർഥ്യങ്ങളോടും യോജിക്കാത്ത ഭക്ഷണ രീതികൾ പിന്തുടരാൻ ശ്രമിക്കുമ്പോഴാണ്.
●    നമ്മൾ ദിവസവും കഴിക്കുന്ന ഭക്ഷണത്തിൽ അടങ്ങിയിരിക്കുന്ന പോഷകങ്ങൾ എന്തൊക്കെയാണെന്ന് അറിഞ്ഞു കഴിക്കുക.
●    പച്ചക്കറികളും പഴങ്ങളും ധാരാളം ഉൾപ്പെടുത്തുക. രാവിലെ ഇഡലി കഴിക്കുമ്പോൾ ചമ്മന്തിക്ക് പകരം സാമ്പാർ ആക്കാം. 
●    ഉച്ചക്ക് കഴിക്കുന്ന ചോറിന്റെ അളവ് കുറയ്ക്കാം. പകരം അതിനോടൊപ്പം കഴിക്കുന്ന പച്ചക്കറി വിഭവങ്ങളുടെ അളവ് കൂട്ടുക. പരിപ്പോ പയറോ മീൻകറിയോ ചിക്കൻകറിയോ കഴിച്ചാൽ ആവശ്യത്തിന് പ്രോട്ടീനും കിട്ടും.
●    വെള്ള അരി കൊണ്ടുള്ള ചോറിനു പകരം പോഷകങ്ങൾ കൂടുതൽ ഉള്ള കുത്തരിച്ചോറ് ശീലമാക്കുക. മൈദ  കൊണ്ടുള്ള പലഹാരങ്ങൾ ഒഴിവാക്കി പകരം ഗോതമ്പ് കൊണ്ടുള്ള പലഹാരങ്ങൾ ശീലമാക്കുക.
●    രാത്രിഭക്ഷണത്തിലും എല്ലാ പോഷകങ്ങളും ഉണ്ടെന്ന് ഉറപ്പാക്കുക.
●    മൈ പ്ലേറ്റ് എന്ന ആശയം നിർദേശിക്കുന്നത് ഒരാൾ  ഭക്ഷണം കഴിക്കുന്ന പാത്രത്തിന്റെ പകുതിഭാഗം പച്ചക്കറികളും പഴവർഗങ്ങളും ആയിരിക്കണം എന്നാണ്. കാൽ ഭാഗം ഇഡലിയോ ദോശയോ ചപ്പാത്തിയോ ചോറോ എന്ത് വേണമെങ്കിലും ആകാം. അവശേഷിക്കുന്ന കാൽഭാഗം പ്രോട്ടീൻ ആയിരിക്കണം. പരിപ്പ്, പയർ, കടല, നട്സ്, മുട്ട, ചിക്കൻ, മീൻ ഇവയിൽ എന്തുവേണമെങ്കിലും ആവാം. ഒപ്പം പാലോ പാലുല്പന്നങ്ങളോ ഉൾപ്പെടുത്താം. മൂന്ന് നേരവും ഭക്ഷണം ഈ വിധം ക്രമീകരിച്ചാൽ തന്നെ നല്ല മാറ്റങ്ങൾ കണ്ടുതുടങ്ങും.
●    ഭക്ഷണം കൃത്യസമയത്ത് കഴിക്കുക. രാവിലെ ഒമ്പത് മണിക്ക് മുൻപ് ബ്രേക്ക്ഫാസ്റ്റും ഒന്നരയ്ക്ക് മുൻപ് ഉച്ചഭക്ഷണവും രാത്രി എട്ടരയ്ക്ക് മുൻപ് ഡിന്നറും കഴിക്കാൻ ശ്രമിക്കുക.
●    ഉറങ്ങുന്നതിന് രണ്ട് മണിക്കൂർ മുൻപേയെങ്കിലും ഭക്ഷണം കഴിച്ച് അവസാനിപ്പിക്കുക.
●    ഭക്ഷണത്തിൽ ശ്രദ്ധിച്ചത് കൊണ്ട് മാത്രം കാര്യമില്ല. വ്യയാമം, ഉറക്കം, വെള്ളംകുടി എന്നിവ കൂടി ശരിയാകുമ്പോഴേ ശരിയായ ഭാരം നിലനിർത്താൻ കഴിയൂ.
●    ഒരു ദിവസം 8-12 ഗ്ലാസ് വെള്ളം കുടിക്കണം. ഒരു ഗ്ലാസ് എന്നാൽ 200 ml.
●    വറുത്ത പലഹാരങ്ങൾക്ക് പകരം ഏതെങ്കിലുമൊരു പഴമോ നട്സുകളോ സ്നാക്ക് ആയി കഴിക്കുന്നത് ശീലമാക്കുക. പച്ചക്കറികൾ കൊണ്ടുള്ള സാലഡ് കുറച്ച് കൂടുതൽ കഴിച്ചാലും കുഴപ്പമില്ല.
●    പുറത്ത് നിന്ന് എന്ത് വാങ്ങി കഴിച്ചാലും അതിന്റെ പാക്കറ്റിലെ നുട്രീഷണൽ ഇൻഫർമേഷൻ വായിച്ചു നോക്കുന്നത് പതിവാക്കുക. ഉപ്പിന്റെയും പഞ്ചസാരയുടെയും അളവ് പ്രത്യേകം ശ്രദ്ധിക്കുക.
●    പഞ്ചസാരയുടെ അളവ് പതിയെ പതിയെ കുറച്ച് കുറച്ച് പൂജ്യത്തിലേക്ക് കൊണ്ട് വരിക.
●    പഴവർഗങ്ങളിൽ അടങ്ങിയിട്ടുള്ള ഫൈബർ ലഭിക്കണമെങ്കിൽ അവ ജ്യൂസ് ആക്കാതെ പഴങ്ങളായി തന്നെ കഴിക്കാൻ ശ്രദ്ധിക്കുക. എങ്കിൽ മാത്രമേ ഷുഗർ, കൊളസ്‌ട്രോൾ, ശരീരഭാരം എന്നിവ നിയന്ത്രിക്കാൻ സാധിക്കൂ.
●    ടെട്രാ പാക്കുകളിലും ബോട്ടിലിലും വരുന്ന എല്ലാ ജ്യൂസുകളും കൂൾ ഡ്രിങ്ക്സുകളും പൂർണമായും ഒഴിവാക്കുക. അതിലെല്ലാം അമിതമായ അളവിൽ ഷുഗർ അടങ്ങിയിട്ടുണ്ട്. ഒരാൾക്ക് ഒരു ദിവസം കഴിക്കാവുന്ന പരമാവധി ഷുഗറിന്റെ അളവറിയാൻ തുടർന്ന് വായിക്കുക.

ഡയറ്റ് ഒരിക്കലും വ്യായാമത്തിനു പകരമാകില്ല. ആരോഗ്യകരമായ ഡയറ്റും വ്യായാമവും ജീവിതകാലം മുഴുവൻ കൂടെ കൂട്ടിയാൽ ആരോഗ്യത്തോടെ ജീവിക്കാം. ഏറ്റവും കുറഞ്ഞത് ദിവസവും 30-45 മിനിറ്റ് നടക്കുകയെങ്കിലും ചെയ്യുക.
ചെയ്യാൻ പാടില്ലാത്തവ 

●    ക്രാഷ് ഡയറ്റുകൾ ദീർഘകാലം തുടർന്ന് കൊണ്ടുപോകരുത്. അത് പോഷകക്കുറവിന് കാരണമാകും.
●    ഒരു മാസം കൊണ്ട് മൂന്ന് കിലോയിൽ കൂടുതൽ ശരീരഭാരം കുറയ്ക്കരുത്. 
●    ജങ്ക് ഫുഡ് പൂർണമായും ഒഴിവാക്കുക. പാക്കറ്റിൽ കിട്ടുന്ന പ്രോസസ് ചെയ്ത ഭക്ഷണം ഒഴിവാക്കുക. അവയിലെല്ലാം ഉപ്പിന്റെ അളവ് വളരെ കൂടുതലായിരിക്കും.
●    ജിമ്മിൽ പോയി തുടങ്ങുന്ന ഉടൻ എല്ലാവരും പ്രോട്ടീൻ പൗഡർ എടുക്കേണ്ട ആവശ്യകതയില്ല. ഡയറ്റ് ശരിയായി ക്രമീകരിച്ചാൽ ദിവസേനയുള്ള ഭക്ഷണത്തിൽ നിന്ന് തന്നെ ആവശ്യത്തിന് പ്രോട്ടീൻ ലഭിക്കുന്നതാണ്. കഠിനമായ വ്യായാമമുറകൾ ചെയ്യുന്നവർക്കും മത്സരങ്ങളിൽ പങ്കെടുക്കുന്നവർക്കുമാണ് അധികം പ്രോട്ടീൻ വേണ്ടത്.
●    ഭക്ഷണത്തിന് പകരം പ്രോട്ടീൻ ബാറുകൾ മാത്രം കഴിക്കുന്നത് നല്ലതല്ല. സമയത്ത് നല്ല ഭക്ഷണം കഴിച്ചില്ലെങ്കിൽ ജങ്ക് ഫുഡ് കഴിക്കാൻ പ്രേരണയുണ്ടാക്കും.
●    ഡോക്ടറുടെയോ  രജിസ്റ്റേർഡ് ഡയറ്റിഷനെയോ കാണാതെ സപ്പ്ളിമെന്റുകൾ കഴിക്കേണ്ട ആവശ്യകതയില്ല. ആരോഗ്യകരമായ ഭക്ഷണങ്ങൾ ദിവസവും കഴിച്ചാൽ മതി. 
●    സപ്പ്ളിമെന്റുകൾ അധികമായാൽ സപ്പ്ളിമെന്റ് ടോക്സിസിറ്റി എന്ന അവസ്ഥ ഉണ്ടാകാം.
●    രാത്രി ഉറങ്ങാതിരുന്ന് സ്നാക്കുകൾ കഴിക്കുകയും പിറ്റേന്ന് വൈകി ഉണർന്ന് ബ്രേക്ക്ഫാസ്റ്റ് ഒഴിവാക്കുന്നതും ഒഴിവാക്കുക. തടികൂടാനുള്ള പ്രധാനകാരണങ്ങളിൽ ചിലത് ഇതൊക്കെയാണ്.
●    ചിപ്സ്, മിക്സ്ചർ തുടങ്ങിയ പാക്കറ്റ് ഭക്ഷണങ്ങൾ പോഷകപ്രദമല്ല. പലതവണ പാചകത്തിനുപയോഗിച്ച പഴകിയ എണ്ണയിലാകാം അവ തയാറാക്കുന്നത്. ഇത് കൊളസ്ട്രോളിനും ഫാറ്റി ലിവറിനും ശരീരഭാരം കൂടാനും കാരണമാകും. അവ ഒഴിവാക്കുക. പകരം ഒന്നോ രണ്ടോ എള്ളുണ്ട, കടലമിട്ടായി എന്നിവ പരീക്ഷിക്കാം.
●    ചായയും കാപ്പിയും വലിയ മഗ്ഗുകളിൽ കുടിക്കുന്ന ശീലം നിർത്തുക.
●    ഭക്ഷണം കഴിഞ്ഞാലുടൻ വ്യായാമത്തിന് വേണ്ടി നടക്കരുത്. ഭക്ഷണം കഴിച്ച് ഒരു മണിക്കൂറെങ്കിലും കഴിഞ്ഞ ശേഷമേ വ്യായാമം ചെയ്യാവു.
ആരോഗ്യകരമായ അളവുകൾ 

●    ഒരാൾക്ക് ഒരു ദിവസം പരമാവധി കഴിക്കാവുന്ന ഉപ്പിന്റെ അളവ് 5 ഗ്രാം (ഒരു ടീസ്പൂൺ) ആണ്. നമ്മൾ ദിവസവും കഴിക്കുന്ന കറികളിൽ ഇത്രയും ഉപ്പ് എന്തായാലും ഉണ്ടാവും. പുറത്ത് നിന്ന് പാക്ക് ചെയ്ത ഭക്ഷണം വാങ്ങി കഴിക്കുമ്പോൾ അതിൽ നിന്നും പരിധിയിൽ കവിഞ്ഞ ഉപ്പ് നമ്മുടെ ശരീരത്തിൽ എത്തും. പപ്പടം, അച്ചാർ, എന്നിവയിലും ആവശ്യത്തിൽ കൂടുതൽ ഉപ്പ് അടങ്ങിയിട്ടുണ്ട്.
●    ഒരാൾക്ക് ഒരു ദിവസം പരമാവധി കഴിക്കാവുന്ന പഞ്ചസാരയുടെ അളവ് പൂജ്യമാണ്. പച്ചക്കറികൾ, പഴങ്ങൾ, പയർ, കടല, കുത്തരിച്ചോറ്, ഗോതമ്പ്, മുത്തരി എന്നിവയിൽ അടങ്ങിയിട്ടുള്ള കോംപ്ലക്സ് കാർബോഹൈഡ്രേറ്റുകൾ മതി നമുക്ക്. പഞ്ചസാര സിംപിൾ കാർബോഹൈഡ്രേറ്റ് ആണ്. അത് നമ്മുടെ ശരീരത്തിന് ഒട്ടും തന്നെ ആവശ്യമില്ല, മാത്രമല്ല ഹാനികരവുമാണ്. പ്രമേഹമൊന്നുമില്ലാത്ത സാധാരണ ഒരാൾ പഞ്ചസാര കഴിക്കാത്തത് കൊണ്ട് ബ്ലഡ് ഷുഗർ താഴ്ന്ന് പോകും എന്ന പേടി വേണ്ട. ഇഡലി, ദോശ, ചപ്പാത്തി, ചോറ് എന്നിവയിലെല്ലാം ആരോഗ്യകരമായ അന്നജം അടങ്ങിയിട്ടുണ്ട്. ചായയിലോ കോഫിയിലോ പഞ്ചസാര വേണമെന്ന് നിർബന്ധമാണെങ്കിൽ പരമാവധി കാൽ ടീസ്പൂൺ ആവാം. സിംപിൾ കാർബോഹൈഡ്രേറ്റ് കഴിക്കുന്തോറും നമ്മുടെ ശരീരഭാരവും കൂടും. കൊളസ്റ്ററോൾ, ഫാറ്റി ലിവർ, പോലെയുള്ള രോഗങ്ങളെയും അത് ക്ഷണിച്ചു വരുത്തും.
●    ഒരാൾക്ക് ഒരു ദിവസം പരമാവധി കഴിക്കാവുന്ന എണ്ണ 15-20 ml (3-4 ടീ സ്പൂൺ) ആണ്. അതായത് ഒരു മാസം ഒരാൾക്ക് പരമാവധി അര ലിറ്റർ എണ്ണ മതി. നാല് പേരുള്ള കുടുംബത്തിന് ഒരു മാസം 2 ലിറ്റർ എണ്ണ മതിയാകും. പുറത്ത് നിന്ന് കഴിക്കുന്ന ഭക്ഷണത്തിൽ നിന്ന് കിട്ടുന്ന എണ്ണ കൂടി കണക്കിലെടുക്കുക. എല്ലാ എണ്ണയും ഫാറ്റ് തന്നെയാണ്. 

ReadAlso:

‘പനീർ’ എന്ന് കരുതി കഴിക്കുന്നത് വ്യാജനോ? എന്താണ് അനലോഗ് പനീർ; ആരോഗ്യത്തിന് എത്രത്തോളം അപകടം?(What is analogue paneer?)

ഒരാഴ്ച ബ്രോക്കോളി ദിവസവും കഴിച്ചാൽ ശരീരത്തിൽ എന്ത് സംഭവിക്കും? അറിയാം ഈ മാറ്റങ്ങൾ

ആരും കൊതിക്കും സൗന്ദര്യമാണോ നിങ്ങളുടെ ചോയിസ്: എങ്കില്‍ ‘SK മെഡി ഫേഷ്യല്‍ ട്രീറ്റ്‌മെന്റ്’ ആണ് ബെസ്റ്റ്

ജീവിതത്തിൽ ബ്ലോക്ക്‌ ഇല്ലാതെ യാത്ര ചെയ്യാം: SK ഹോസ്പിറ്റലിന്റെ ആധുനിക ചികിത്സകൊണ്ട്

മൂവ്മെന്റ് ഡിസ്ഓർഡർ ക്ലിനിക്കുമായി SK ഹോസ്പിറ്റൽ | SK Hospital’s Movement Disorder Clinic

നമുക്ക് ഏറ്റവും ഉചിതമായ ഡയറ്റ് കണ്ടെത്താൻ ഒരു ഡയറ്റിഷനെ സമീപിക്കുക. ഒരു അംഗീകൃത ഡയറ്റിഷൻ ഒരിക്കലും ക്രാഷ് ഡയറ്റുകളും പൊടിക്കൈകളും നിർദേശിക്കുകയില്ല. ഉപദേശങ്ങൾ സ്വീകരിക്കുമ്പോൾ അത് നൽകുന്നയാൾക്ക് ആ മേഖലയിൽ ആധികാരികമായ അറിവുണ്ടെന്ന് ഉറപ്പുവരുത്തുകയും ചെയ്യുക.

DR.SOOSAN

വിവരങ്ങൾക്ക് കടപ്പാട്: മിസ്. സൂസൻ ഇട്ടി ആർ.ഡി,

ചീഫ് ക്ലിനിക്കൽ ന്യൂട്രീഷനിസ്റ്റ്, ആസ്റ്റർ മെഡ്‌സിറ്റി, കൊച്ചി.

Latest News

പുതിയ പൊലീസ് മുഖം ? : ‘മൈ പൊലീസ് സ്റ്റേഷൻ’ പദ്ധതിക്ക് തുടക്കമായി; സേവനമാണ് പ്രധാനം

ശബരിമല ചിങ്ങമാസ പൂജ, ഓണം പൂജ: പമ്പയിലേക്ക് പ്രത്യേക ബസ് സർവീസുകളുമായി KSRTC

ഇനി DYFIയെ ഇവര്‍ നയിക്കും ?: ചിന്താ ജെറോമും എം. വിജിനും പുതിയ ഭാരവാഹികളാകും; ആര്യാ രാജേന്ദ്രനെ വെട്ടി

മന്ത്രിയുടെ പി.എ ആണെങ്കില്‍ സീറ്റ്‌ബെല്‍റ്റു വേണ്ട: MLA ആണെങ്കില്‍ ഒട്ടും വേണ്ട; നിയമം പറക്കട്ടെ ?

ജയിലുകളുടെ പേര് മാറ്റണം ?: ജയില്‍ ഡി.ജി.പിയുടെ അപേക്ഷ ആഭ്യന്തര വകുപ്പില്‍; റെഡ് മീറ്റ് ഒഴിവാക്കി ജയില്‍ ഭക്ഷണമെനു പരിഷ്‌ക്കരിക്കുമെന്നും എസ്. ശ്രീജിത്ത്

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies