Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Features

ലക്ഷത്തിലേറെ ഓണകിറ്റിന് ആളില്ല; അട്ടിമറി ശ്രമമോ, വിതരണത്തിലെ പാളിച്ചയോ ? ​​​​​​​

Web Desk by Web Desk
Sep 10, 2022, 11:20 am IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ഏറെ വിവാദങ്ങൾ സൃഷ്ടിച്ചതാണ് സംസ്ഥാനത്ത് പിണറായി വിജയൻ സർക്കാർ വിതരണം ചെയ്ത ഭക്ഷ്യകിറ്റുകൾ. കോവിഡ് കാലത്ത് മുഴുവൻ ജനങ്ങൾക്കും സർക്കാർ എത്തിച്ച് നൽകിയ കിറ്റുകൾ ഏറെ ഉപകാരപ്രദമായ ഒന്നായിരുന്നു. എന്നാൽ ഇതിന്റെ കരാർ നൽകിയതും ഈടാക്കിയ വിലയും ഗുണമേന്മയുമൊക്കെ പലപ്പോഴും വിവാദങ്ങൾക്ക് വഴി തെളിയിച്ചു. അഴിമതി ആരോപണങ്ങൾ ഉയർന്നെങ്കിലും അതൊന്നും സർക്കാരിനെ വെല്ലുവിളിക്കുന്ന ഒന്നായി മാറ്റാൻ പ്രതിപക്ഷത്തിന് ആയില്ല. ഉയർന്ന ആരോപണങ്ങൾക്ക് അനുസരിച്ച് പിഴവുകൾ തിരുത്തി കിറ്റ് വിതരണം തുടർന്നു.

സാധാരണക്കാരെ നേരിട്ട് ആകർഷിക്കുന്ന ഒന്നായി കിറ്റുകൾ മാറി. ഇത് രാഷ്ട്രീയപരമായി ഏറെ നേട്ടമാണ് എൽഡിഎഫിന് ഉണ്ടാക്കിയത്. ഭരണത്തുടർച്ച പോലും കിറ്റ് എഫക്റ്റ് ആണെന്നാണ് പലരും വിലയിരുത്തിയത്. ജനം ഏറെ ബുദ്ധിമുട്ടിലായി കോവിഡ് കാലത്ത് അവരെ പട്ടിണി കൂടാതെ സംരക്ഷിച്ച സർക്കാരിനെ അവർ കൈവിടില്ലല്ലോ. കോവിഡ് കിറ്റിനൊപ്പം തന്നെ ഓണകിറ്റും ഏറെ ജനപ്രീതി നേടിയിരുന്നു. കഴിഞ്ഞ വര്ഷം 87.02 ലക്ഷം കിട്ടുകളാണ് സംസ്ഥാനത്ത് വിതരണം ചെയ്തത്.

onam1

എന്നാൽ ഇത്തവണ ഓണകിറ്റ് വിതരണം അല്പം പാളിയ സ്ഥിതിയാണ്. ഒരു ലക്ഷത്തിലേറെ കിറ്റുകളാണ് വിതരണം ചെയ്യാതെ വിവിധ ഇടങ്ങളിലായി കെട്ടിക്കിടക്കുന്നത്. പലയിടത്തും വാങ്ങാൻ ആളില്ലാത്തതും ചിലയിടങ്ങളിൽ കിറ്റ് തികയാത്ത അവസ്ഥയും ഉണ്ടായി. സംസ്ഥാനത്തെ 14,000 ൽ പരം റേഷൻ കടകളിലായി ബാക്കി വന്നത് ഒരു ലക്ഷത്തോളം സൗജന്യ ഓണക്കിറ്റുകളാണ്. ഇത് വിതരണത്തിൽ വന്ന സപ്ലൈകോയുടെ വീഴ്ചയാണോ അതോ ജനങ്ങൾക്ക് കിറ്റ് വേണ്ടാത്തത് ആണോ എന്നാണ് പുതിയ ചർച്ച.

തിരുവോണത്തലേന്നു രാത്രി 8 വരെയാണു ഓണക്കിറ്റ് വിതരണം നിശ്ചയിച്ചിരുന്നത്. ഓഗസ്റ്റ് 23 ന് ആരംഭി ച്ച് 15 ദിവസം കൊണ്ടാണു കിറ്റ് വിതരണം അവസാനിപ്പിച്ചത്. അവസാന 4 ദിനമാണു സ്വന്തം റേഷൻ കടയിൽ നിന്ന് അല്ലാതെയും കിറ്റ് വാങ്ങാനുളള പോർട്ടബിലിറ്റി സംവിധാനം അനുവദിച്ചത്. ഈ സമയത്ത് കിറ്റ് തികയാതെ വന്ന സ്ഥലങ്ങളിൽ നിന്ന് മറ്റു കടകളിലേക്കു റേഷൻ കടക്കാർ തന്നെ കാർഡ് ഉടമകളെ പറഞ്ഞു വിട്ടെങ്കിലും പലയിടത്തും കിറ്റ് ലഭിച്ചില്ല.

കിറ്റുകൾ എത്തേണ്ട സമയത്ത് കൃത്യമായി എത്തിയില്ല എന്ന ആരോപണം ശക്തമാണ്. കാർഡുകളുടെ തരം തിരിവിന് അനുസരിച്ച് വിവിധ കാർഡുകൾക്ക് വ്യത്യസ്ത ദിവസങ്ങൾ നിശ്ചയിച്ചിരുന്നു. എന്നാൽ തുടക്കത്തിൽ നടന്ന പോലെ പിന്നീട് വിതരണം നടന്നില്ല. അവസാന ആഴ്ചയിൽ കൃത്യസമയത്തു കിറ്റ് തയാറാക്കി നൽകുന്നതിൽ സിവിൽ സപ്ലൈസ് കോർപറേഷനു വന്ന പരാജയമാണ് ഇത്രയും എണ്ണം ബാക്കി വരാൻ കാരണമെന്നാണു സൂചന.

onam

ReadAlso:

‘പ്ലാറ്റ്ഫോംസൈഡ്’: പലസ്തീൻ ശബ്ദങ്ങൾക്ക് മെറ്റയിൽ ഇടം കുറയുന്നതായി റിപ്പോർട്ട്; ആയിരക്കണക്കിന് ഡിജിറ്റൽ അവകാശ ലംഘനങ്ങൾ

‘നരകത്തിൽ കത്തിപ്പോകൂ’; വെസ്റ്റ് ബാങ്കിൽ വിദ്വേഷ ഗ്രാഫിറ്റിയും ആക്രമണങ്ങളും, പലസ്തീൻ ഗ്രാമങ്ങളിൽ ഭീതിയെന്ന് റിപ്പോർട്ട്

തക്ബീർ ധ്വനികളിൽ അലിഞ്ഞ് പുണ്യപുലരി: ത്യാഗസ്മരണയിൽ ഒരു ചെറിയ പെരുന്നാൾ കൂടി

18 TO 81: ബ്രണ്ണൻ കോളേജ് മുതൽ ധർമടം വരെ: വിജയൻ മിന്നൽ പിണറാകുമോ?

മൺകലങ്ങളിൽ തിളച്ചുമറിയുന്ന ഭക്തിയും അന്തരീക്ഷത്തിൽ മുഴങ്ങുന്ന അമ്മേ നാരായണ മന്ത്രങ്ങളും; ആറ്റുകാൽ പൊങ്കാല: ഐതിഹ്യവും പെരുമയും

കിറ്റ് വിതരണം അട്ടിമറിക്കാൻ ബാഹ്യശക്തികളുടെ ഗൂഢാലോചന നടന്നുവെന്നാണ് വകുപ്പ് മന്ത്രി തന്നെ ഉന്നയിക്കുന്ന ആരോപണം. ആരായിരിക്കും ആ ബാഹ്യശക്തി? ഇതന്വേഷിക്കാൻ സർക്കാർ എന്തെങ്കിലും നടപടികൾ സ്വീകരിച്ചോ? മറുപടി തരാൻ സർക്കാർ തന്നെയാണ് ബാധ്യസ്തർ. വരും ദിവസങ്ങളിൽ ലഭിക്കുമായിരിക്കും.

കിറ്റിനെ എൽഡിഎഫ് രാഷ്ട്രീയമായി ഉപയോഗിക്കുന്നു എന്നതിനാലാണ് പലരും കിറ്റ് വാങ്ങാത്തത് എന്നാണ് വിഷയത്തിൽ ഉയരുന്ന മറ്റൊരു ആരോപണം. സംസ്ഥാനത്ത് ഉയരുന്ന മറ്റുവിവാദങ്ങളെ മറച്ച് പിടിക്കാൻ കിറ്റിനെ ആയുധമാക്കുന്നു എന്ന ആരോപണവും ശക്തമാണ്. അതേസമയം, കിറ്റ് ആകർഷകമല്ലാത്തതും പേരിനൊരു കിറ്റ് കൊടുക്കൽ മാത്രമായതും കിറ്റിനെ ഒഴിവാക്കാൻ പലരെയും പ്രേരിപ്പിച്ചെന്നാണ് വാർത്തകൾ. 

കഴിഞ്ഞ മാസങ്ങളിൽ ഓരോ കടകളിലും റേഷൻ വിതരണം നടത്തിയതിന്റെ കണക്കുകൾ പരിശോധിച്ച് ആ അനുപാതത്തിനൊപ്പം 5% കൂടി കിറ്റുകൾ കൂടി എത്തിച്ചിരുന്നെങ്കിൽ കിറ്റ് ലഭിക്കാത്തതിന്റെ പരാതികൾ ഒഴിവാക്കാമായിരുന്നു. ഇത്തവണ 1.18 ലക്ഷം കിറ്റുകളാണ് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് കുറഞ്ഞത്. കിറ്റ് ആകർഷകമാക്കാനും സർക്കാരിന് ശ്രമിക്കാമായിരുന്നു.

Latest News

പ്രതിപക്ഷ ഉപനേതൃപദവി: പിണറായി വിജയൻ്റെ പ്രസ്താവനയിൽ സിപിഐഎം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി | pinarayi-vijayan-opposition-deputy-leader-statement-cpm-central-leadership-displeasure

റെക്കോര്‍ഡ് നേട്ടവുമായി സപ്ലൈകോ; ഓണക്കാലത്ത് 433 കോടിയുടെ വില്‍പ്പന | Supplyco achieves record milestone; sales worth ₹433 crore during Onam season

കാനഡയെ വീണ്ടും പ്രകോപിപ്പിച്ച് ട്രംപ്; ഒന്റാറിയോ തടാകത്തിന്റെ പേര് ലേക്ക് അമേരിക്ക എന്നാക്കി | Trump signs executive order to rename ‘Lake Ontario’ as ‘Lake America

റെയില്‍വേ ഡിവിഷന്‍ വിഭജനം:ആശങ്കകള്‍ അറിയിക്കാന്‍ റെയില്‍വേ മന്ത്രിയുമായി യുഡിഎഫ് എംപിമാര്‍ കൂടിക്കാഴ്ച നടത്തും

മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയ്ക്ക് നാല് പുതിയ മെത്രാപ്പോലീത്താമാര്‍

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies