ഇന്ത്യൻ നാഷണൽ കോൺഗ്രസ് കുറെ കാലമായി വിവിധ തരത്തിലുള്ള പ്രതിസന്ധികളെ നേരിട്ടുകൊണ്ടിരിക്കുകയാണ്. ആശയപരമായും സംഘടാനാപരമായും ഉള്ള പ്രതിസന്ധികളാണ് നേരിട്ട് കൊണ്ടിരിക്കുന്നത്. ദേശീയ തലത്തിൽ മാത്രമല്ല ഇന്ത്യയിൽ വിവിധ സംസ്ഥാനങ്ങളിലും കോൺഗ്രസ് വിവിധതരം പ്രശ്നങ്ങളെ അഭിമുഖീകരിക്കുകയാണ്. നെഹ്‌റുവിൻ കാഴ്ചപ്പാടും ഗാന്ധിയൻ ആദർശങ്ങളും കോൺഗ്രസ് എന്നേ കൈയൊഴിഞ്ഞു.
കുടുംബ വാഴ്ചയുടെ വിവിധ അനുഭവങ്ങൾ ആണ് വർഷങ്ങളായി തുടർന്ന് കൊണ്ടിരിക്കുന്നത്.അധികാരം പിടിച്ചെടുക്കുവാനും സംഘടനയെ വരുതിയിലാക്കാനുമാണ് സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും വർഷങ്ങളായി ശ്രമിച്ചു കൊണ്ടിരിക്കുന്നത്. സംഘടനക്കുള്ളിലെ ജനാധിപത്യം എന്നേ അസ്തമിച്ചു കഴിഞ്ഞു. പാർശവർത്തികളെ കൊണ്ട് സംഘടനാ മുന്നോട്ടു കൊണ്ടുപോകാനാണ് അവർ ശ്രമിച്ചു കൊണ്ടിരിക്കുന്നത്. അതുകൊണ്ടു തന്നെ കോൺഗ്രസ് പാരമ്പര്യമുള്ള പല പ്രമുഖ നേതാക്കളും പാർട്ടിയോട് വിട പറഞ്ഞു കഴിഞ്ഞു.അതിന്റെ ഒടുവിലത്തെ ഉദാഹരണങ്ങളാണ് കപിൽ സിബലും ഗുലാം നബി ആസാദും.സംഘടനയെ ചലിപ്പിക്കാനും മുന്നോട്ടു നയിക്കാനും കരുത്തുള്ള ഈ നേതാക്കൾ കോൺഗ്രസിലെ അധികാര വാഴ്ചയോടു വിയോജിപ്പ് പ്രകടിപ്പിക്കാന് പുറത്തുപോയിരിക്കുന്നത്.
ഇനിയും നിരവധിയാളുകൾ കോൺഗ്രസിനോട് വിട പറയുമെന്ന് അഭൂഹം നിലനിൽക്കുന്നുണ്ട് . അതിനിടയിലാണ് കോൺഗ്രസ് പ്രസിഡന്റിന്റെ തെരെഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്.വീണ്ടും ഗാന്ധി കുടുംബം കോൺഗ്രസിന്റെ താക്കോൽ സ്ഥാനത്ത് എത്തിച്ചേരുമോ എന്നതാണ് ഇപ്പോൾ രാഷ്ട്രീയ നിരീക്ഷകർ കാത്തിരിക്കുന്നത്. അധികാര സ്ഥാനങ്ങളിൽ നിന്ന് മാറിനിൽക്കും എന്ന് അവർ പറയുമ്പോഴും അവരുടെ നിലപാടുകളിൽ ഇനിയും വ്യക്തത വന്നിട്ടില്ല. കോൺഗ്രസിൽ പല വിമത നേതാക്കളും ശശി തരൂർ അടക്കം കോൺഗ്രസ് പ്രസിഡന്റ് തെരെഞ്ഞെടുപ്പിൽ മത്സരിച്ചേക്കാം സാധ്യതയുണ്ട്.
കോൺഗ്രസ്സിൽ ജനാധിപത്യം പുനസ്ഥാപിക്കാമെന്ന് കുടുംബവാഴ്ച അവസാനിപ്പിക്കണമെന്നും ആഗ്രഹിക്കുന്ന ധാരാളം പേരുണ്ട്. പലരും ഹൈക്കമാൻഡിനെ പേടിച്ച് അഭിപ്രായവും പുറത്തു പറയാതിരിക്കുകയാണ്.ഈ സംഘടനാ തെരഞ്ഞടുപ്പ് പ്രതിസന്ധിയുടെ ആഴം വർധിപ്പിക്കുമെന്ന് കരുതാം. രണ്ടു ചേരികളായി നിന്ന് കോൺഗ്രസ് നേതാക്കൾ പോരാടാൻ ഇറങ്ങിയാൽ പൊതുവെ ദുർബലമായ ഈ സംഘടനയുടെ ഭാവി എന്തായിരിക്കുമെന്ന് പലരേയും ആശങ്കപ്പെടുന്നുണ്ട്. ഓരോ ദിവസവും ശക്തിയാര്ജിച്ചു വരുന്ന ബിജെപിയെ നേരിടാൻ ഈ തർക്കങ്ങൾ ഗുണം ചെയ്യില്ല എന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.
ഇന്ത്യയിലെ പൊതു രാഷ്ട്രീയാവസ്ഥ വിലയിരുത്താതെയും പരിഗണിക്കാതെയുമാണ് കോൺഗ്രസ് സംഘടന തെരെഞ്ഞുടുപ്പിൽ ചേരിതിരിവ് ഉണ്ടാകുന്നതെങ്കിൽ അത് സംഘടനക്ക് വലിയ ദോഷങ്ങൾ ചെയ്യും. ഈ സത്യങ്ങൾ മനസ്സിലാക്കിയിട്ടും കോൺഗ്രസ് നേതൃത്വം അതിനനുസരിച്ച് എന്ത് കൊണ്ട് പ്രവർത്തിക്കുന്നില്ല എന്നത് ഒരു വലിയ ചോദ്യമാണ്. നൂറ്റാണ്ടിന്റെ പാരമ്പര്യമുള്ള ഒരു രാഷ്ട്രീയ പ്രസ്ഥാനം അതിന്റെ അസ്തമയം സ്വയം തെരഞ്ഞുടുക്കുകയാണോ എന്ന് നമുക്ക് സംശയിക്കേണ്ടിയിരിക്കുന്നു.