തനിക്കെതിരെ ഉയരുന്ന വിമര്‍ശനങ്ങളോട് പ്രതികരിച്ച് നടി സ്വാസിക. ആളുകളുടെ ആറ്റിറ്റിയൂഡ് മാറിയാല്‍ തന്നെ പ്രശ്നങ്ങളൊക്കെ അവസാനിക്കുമെന്നാണ് സ്വാസിക പറയുന്നത്. ആറ്റിറ്റിയൂഡില്‍ മാറ്റം വന്നാല്‍ കുറച്ചുകൂടി നല്ല ക്രിയേഷന്‍സ് സിനിമാ ഇന്‍ഡസ്ട്രിയില്‍ ഉണ്ടാകുമെന്നും സ്വാസിക പറഞ്ഞു.
ഇപ്പോള്‍ മുമ്പത്തേക്കാളും മേക്കിംഗ് സ്റ്റൈലും റൈറ്റിംഗ് സ്റ്റൈലുമെല്ലാം മാറി. അത് നമ്മള് സ്വീകരിച്ചാല്‍ പിന്നെ ഈ വിവാദത്തിന്റെ ആവശ്യം വരില്ലെന്നും പ്രേക്ഷകരെ വിനോദിപ്പിക്കാന്‍ വേണ്ടി തന്നെയാണ് ഇങ്ങനെയൊക്കെ ചെയ്യുന്നതെന്നും സ്വാസിക പറയുന്നു. നമ്മള് എത്രത്തോളം ആളുകളെ വളരാന്‍ അനുവദിക്കാതെ ഇരിക്കുന്നുവോ നമ്മുടെ ഇന്‍ഡസ്ട്രിയാണ് അത്രത്തോളം താഴേയ്ക്ക് പോകുന്നതെന്നുമാണ് സ്വാസികയുടെ നിലപാട് .
കുട്ടികള്‍ക്ക് ഉണ്ടാവുന്ന ഇമോഷന്‍സും വലിയവര്‍ക്കും ട്രാന്‍സ്ജെന്‍ഡേഴ്സിനുമൊക്കെയുള്ള വികാരങ്ങള്‍ വളരെ റിയലായി കാണിക്കാനാണ് മേക്കേഴ്സ് ശ്രമിക്കുന്നത്. അതിന്റെ ഭാഗമായി ചില കണ്ടന്റുകള്‍ ഓപ്പണായി കാണിക്കേണ്ടി വരുമെന്നും സ്വാസിക വ്യക്തമാക്കി. പബ്ലിക്കായി ഉമ്മ വെയ്ക്കണമെങ്കില്‍ ഉമ്മ വെയ്ക്കാം, തെറി പറയണമെങ്കില്‍ തെറി പറയാം. അതൊക്കെ വ്യക്തിപരമായ കാര്യങ്ങളാണെന്നും സ്വാസിക വ്യക്തമാക്കി.
തനിക്കെതിരെ ഉയരുന്ന വിമര്‍ശനങ്ങളോട് പ്രതികരിച്ചണ് സ്വാസിക ഇക്കാര്യം പറഞ്ഞത് . സിദ്ധാര്‍ത്ഥ് ഭരതന് സംവിധാനം ചെയ്യുന്ന ‘ചതുരം’ എന്ന സിനിമയിൽ സ്വാസിക, റോഷന് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്നുണ്ട്. ചിത്രത്തിലെ ഇന്റിമേറ്റ് സീനുകളില്‍ അഭിനയിച്ചതിന്റെ പേരില്‍ സ്വാസികയ്ക്കെതിരെ സൈബര്‍ ആക്രമണം ശക്തമാണ്.