കോഴിക്കോട്: വടകര ചോമ്പാലയിൽ തോണി മറിഞ്ഞ് രണ്ട് മരണം. മാടാക്കര സ്വദേശി അച്യുതൻ വലിയ പുരയിൽ, പൂഴിത്തല സ്വദേശി അസീസ് എന്നിവരാണ് മരിച്ചത്.
മത്സ്യബന്ധനം കഴിഞ്ഞ് തിരിച്ചു വരുമ്പോൾ തോണി മറിയുകയായിരുന്നു. പയ്യോളിയിൽ നിന്ന് മീനുമായി ചോമ്പാല ഹാർബറിലേക്ക് പോകുമ്പോഴായിരുന്നു അപകടം.
തോണിയിലുണ്ടായിരുന്ന ഒരാൾ നീന്തി രക്ഷപ്പെട്ടു. ഇയാളെ നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചു. ബോട്ടിൽ പോയ മത്സ്യത്തൊഴിലാളികളായ മറ്റു രണ്ട് പേരെയും ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
















