നടി അനന്യയുടെ സഹോദരനും നടനുമായ അർജുൻ ഗോപാലിന്റെ വിവാഹം കഴിഞ്ഞ ദിവസം ഗുരുവായൂരിൽ വെച്ചായിരുന്നു. വിവാഹത്തിന്റെയും റിസപ്ഷന്റെയും വിഡിയോകളും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലാണ്.
ഇപ്പോഴിതാ അനന്യ സഹോദരന്റെ ഭാര്യ മാധവിയെ കുറിച്ചു പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. മാധുവിനെ ആദ്യം കണ്ടത് താനാണെന്നും ആദ്യ പരിചയപ്പെടലിൽത്തന്നെ ഒരുപാട് ഇഷ്ടമായെന്നുമാണ് അനന്യ പറഞ്ഞത്. വിവാഹ റിസപ്ഷനിടെ സ്റ്റേജിൽ സംസാരിച്ചപ്പോഴാണ് അനന്യ മാധുവിനെക്കുറിച്ച് പറഞ്ഞത്. “ആദ്യമായിട്ട് പെണ്ണ് കാണാന്‍ പോയത് ഞാനാണ്. ഞാന്‍ ഒറ്റയ്ക്കാണ് പോയത്. മാധുവിനെ കണ്ടിട്ട് മമ്മീടെ അടുത്ത് ആദ്യം ഞാന്‍ ഫോണ്‍ വിളിച്ച് പറഞ്ഞത് നല്ല കുട്ടിയാ, നല്ല അടിപൊളിയായിട്ട് നമ്മുടെ ഫാമിലിയുടെ കൂടെ നില്‍ക്കുന്ന കുട്ടിയാണ് എന്നാണ്. എനിക്ക് ഒരു നാത്തൂന്‍ എന്നതിനേക്കാളുപരി എന്റെ സിസ്റ്റര്‍ ആണ് മാധു”, എന്നായിരുന്നു അനന്യ മാധുവിനെ കുറിച്ച് പറഞ്ഞത് .
അനന്യയുടെ സുഹൃത്തുക്കളായ ദേവി ചന്ദന, രചന നാരായണൻ കുട്ടി, പാരീസ് ലക്ഷ്മി, സ്വാസിക തുടങ്ങിയ താരനിരകളും വിവാഹ റിസപ്ഷനിൽ പങ്കെടുക്കാനെത്തി.
















