ടോവിനോയും ഐശ്യര്യ ലക്ഷ്മിയും പ്രധാനവേഷത്തിലെത്തിയ ആഷിക് അബു ചിത്രം ‘മായാനദി’ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരമായ ചിത്രമായിരുന്നു. 2017 ഡിസംബറിലാണ് മായാനദിയുടെ റിലീസ്. സിനിമ പോലെ തന്നെ അതിലെ പാട്ടുകളും പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ടതായിരുന്നു.
ഇപ്പോഴിതാ ഏറെ ആരാധകരുള്ള മായാനദിയിലെ ആദ്യം പുറത്തുവിട്ട ‘ഉയിരിൻ നദിയെ…’ എന്ന പാട്ട് യൂട്യൂബിൽ രണ്ട് കോടി കാഴ്ച്ചക്കാർ പിന്നിട്ടിരിക്കുകയാണ്. ആഷിക് അബുവാണ് ഈ സന്തോഷം പങ്കുവച്ചത്. റെക്‌സ് വിജയനാണ് പാട്ടിനു ഈണം നൽകിയിരിക്കുന്നത്. റെക്‌സ് വിജയനും, നേഹ എസ് നായരും ചേർന്ന് ഈ ഹാനം ആലപിച്ചത്.
” “മായാനദി വേറൊരു ഫീലിംഗ് ആണ്. നമ്മളിൽ ചിലരുടെ എങ്കിലും ജീവിതം എഴുതി കാണിച്ച സിനിമ” , “അപ്പുവും മാത്തനും മനസ്സിൽ പതിഞ്ഞു പോയി…” ഈ പാട്ട് ഏറ്റവും കൂടുതൽ മനസിൽ തട്ടിയത് പ്രണയിച്ചവർക്ക് അല്ല. ജീവിതത്തിൽ ഒരിക്കൽ പോലും പ്രണയിക്കാൻ സാധിക്കാതെ പോയവർക്ക് ആണ്.” ,എന്നുതുടങ്ങി “എന്റെ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമായ പാട്ട്….. എത്ര മനോഹരം”, എന്നെല്ലാമാണ് പാട്ടിനു വരുന്ന കമെന്റുകൾ.
















