മഹാന്‍, പേട്ട, ജഗമേ തന്തിരം തുടങ്ങിയ തമിഴ് ചിത്രങ്ങളുടെ സംവിധായകനായ കാര്‍ത്തിക് സുബ്ബരാജ് മലയാള സിനിമയിലേക്ക് എത്തുന്നു. നിർമാതാവായാണ് കാർത്തിക് മലയാളത്തിലേക്ക് എത്തുന്നത്. കാര്‍ത്തികിന്റെ നേതൃത്വത്തിലുള്ള സ്റ്റോണ്‍ ബെഞ്ച് ഫിലിംസ് ആന്‍ഡ് ഒറിജിനല്‍സ് ആദ്യഘട്ടത്തില്‍ രണ്ട് മലയാള ചിത്രങ്ങളാണ് ഒരുക്കുന്നത്.
അറ്റന്‍ഷന്‍ പ്ലീസ്, രേഖ എന്നീ 2 മലയാള ചിത്രങ്ങള്‍ ആണ് നിർമിക്കുന്നത്. ‘അറ്റന്‍ഷന്‍ പ്ലീസ്’ എന്ന ചിത്രം 26-ന് റിലീസ് ചെയ്യും. കാര്‍ത്തിക് സുബ്ബരാജ്,കാര്‍ത്തികേയന്‍ സന്താനം, കല്യാണ്‍ സുബ്രഹ്മണ്യം എന്നിവർ ചേര്‍ന്ന് ഒരുക്കുന്ന ‘അറ്റന്‍ഷന്‍ പ്ലീസ്’ എന്ന ചിത്രം 26-ന് റിലീസ് ചെയ്യും.
‘രേഖ’ എന്ന ചിത്രത്തിന്റെ ടൈറ്റില്‍ ലോഞ്ചും കൊച്ചി ഗ്രാന്‍ഡ് ഹയാത്തില്‍ നടന്നു. വിന്‍സി അലോഷ്യസും ഉണ്ണി ലാലുമാണ് രേഖയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
















