സംസ്ഥാനത്ത് ഓണത്തോടനുബന്ധിച്ച് റേഷൻ കടകൾ വഴിയുള്ള സൗജന്യ ഭക്ഷ്യക്കിറ്റിന്റെ വിതരണം ഇന്ന് മുതല്‍ ആരംഭിക്കും. മഞ്ഞ കാര്‍ഡ് ഉടമകള്‍ക്കുള്ള കിറ്റുകള്‍ ആണ് ഇന്നും നാളെയും വിതരണം ചെയ്യുക. പിങ്ക് കാര്‍ഡ് ഉടമകള്‍ക്കു ആഗസ്റ്റ് 25, 26, 27 തീയതികളിലും നീല കാര്‍ഡുള്ളവർക്ക് ആഗസ്റ്റ് 29, 30, 31 തീയതികളിലും കിറ്റ് നൽകും.സെപ്റ്റംബര്‍ 1, 2, 3 തീയതികളില്‍ വെള്ള കാര്‍ഡ് ഉടമകള്‍ക്കുള്ള ഭക്ഷ്യക്കിറ്റുകള്‍ വിതരണം ചെയ്യും. സെപ്റ്റംബര്‍ 7 വരെ കിറ്റുകള്‍ വിതരണം ചെയ്യും.
നിശ്ചിത തീയതിക്കകം കിറ്റ് വാങ്ങാന്‍ കഴിയാത്തവര്‍ക്ക് ഏറ്റവുമൊടുവില്‍ നാല് ദിവസം കിറ്റ് വാങ്ങാന്‍ വേണ്ടി അനുവദിക്കും. സെപ്റ്റംബര്‍ 4, 5, 6, 7 തീയതികളില്‍ നേരത്തെ നിശ്ചയിച്ച തീയതിയില്‍ വാങ്ങാന്‍ കഴിയാത്തവര്‍ക്ക് കിറ്റുകള്‍ വാങ്ങാം.തുണിസഞ്ചി അടക്കം 14 ഇനം സാധനങ്ങളാണ് കിറ്റിലുള്ളത്. ഇത്തവണ കിറ്റില്‍ വെളിച്ചെണ്ണ ഉണ്ടാവില്ല. വെളിച്ചെണ്ണ പ്രത്യേകമായി റേഷന്‍ കട വഴി ലഭ്യമാക്കും.
കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ പരാതികേട്ട പപ്പടവും ശര്‍ക്കരക്കും പകരം ഇത്തവണ മില്‍മ നെയ്യും കശുവണ്ടിയുമാണ് ലഭിക്കുക. ഓരോ കിറ്റിനും 447 രൂപയാണ് ചെലവ് വരുന്നത്. റേഷന്‍കാര്‍ഡുടമകള്‍ക്ക് കിറ്റ് നല്‍കാന്‍ 400 കോടി രൂപയാണ് മാറ്റിവച്ചിരിക്കുന്നത്. കിറ്റ് നല്‍കുന്നതിലേക്കായി സംസ്ഥാന സര്‍ക്കാര്‍ 220 കോടി രൂപയാണ് അനുവദിച്ചത്.
















