തന്റെ സുഹൃത്തിന് സർപ്രൈസ് ഗിഫ്റ് നൽകിയിരിക്കുകയാണ് സംവിധായകൻ ഒമർലുലു. സോഷ്യൽ മീഡിയയിലൂടെ ഒമർ ലുലു തന്നെയാണ് ഈ സന്തോഷം പങ്കുവച്ചത്. ‘എന്തിനും ഏതിനും നമ്മുടെ കൂടെ നിൽക്കുന്ന എന്റെ ചങ്ക് കൂട്ടുകാരൻ സുഖിൽ സുധാകരന് എന്റെ വക ഒരു പുത്തൻ കാർ സമ്മാനം നൽകാന്‍ പറ്റി പടച്ചോന് നന്ദി’,എന്നാണ് ചിത്രങ്ങൾക്കൊപ്പം ഒമർ ലുലു കുറിച്ചത്.
മാരുതി സുസൂക്കിയുടെ അരീനയാണ് ലുലു കൂട്ടുകാരനായി സമ്മാനിച്ചിരിക്കുന്നത്. നടൻ ഇർഷാദും ഇവർക്കൊപ്പമുണ്ടായിരുന്നു.ഇക്കാര്യത്തിൽ നിരവധി പേരാണ് ഒമർ ലുലുവിനെ പ്രശംസിച്ചത്. ‘കൂടെ നിൽക്കുന്നവരെ ചേർത്ത് പിടിക്കുന്ന നല്ല മനസ്സ്, നിങ്ങടെ ആ നല്ല മനസ്സിന് അഭിനന്ദനങ്ങൾ’ എന്നാണ് ആരാധകരുടെ കമന്റ്.
https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Fomarlulu%2Fposts%2Fpfbid02vuFSZF5MbwGDmTAXXCcvoAXnBpiZG82V1DNwXFAoUbXUdAWQdJFZMzgaokrHUKZrl&show_text=true&width=500
















