കോവിഡ് പശ്ചാത്തലത്തില്‍ ഓൺലൈൻ ആയി നടത്തി വന്ന ലേണേഴ്‌സ് ലൈസന്‍സ് ടെസ്റ്റുകള്‍ ഇന്ന് മുതല്‍ ബന്ധപ്പെട്ട ഓഫീസുകളില്‍ മാത്രമാകും നടക്കുക. കഴിഞ്ഞ കുറെ മാസങ്ങളായി നടത്തി വന്നിരുന്ന ഓണ്‍ലൈന്‍ ടെസ്റ്റുകളാണ് മോട്ടോര്‍ വാഹനവകുപ്പ് ലേണേഴ്‌സ് ലൈസന്‍സ് ടെസ്റ്റുകള്‍ നടത്തിവന്നത്.ഇതാണ് ഇപ്പോൾ അവസാനിപ്പിച്ചിരിക്കുന്നത്.
ഇന്നുമുതല്‍ ടെസ്റ്റ് ഡേറ്റ് ബുക്കുചെയ്തിരിക്കുന്ന അപേക്ഷകര്‍ അതത്ദിവസമോ അല്ലെങ്കില്‍ എസ്.എം.എസായി ലഭിക്കുന്ന തീയതിയിലോ ബുക്കുചെയ്ത ഓഫീസുകളില്‍ പരീക്ഷയ്ക്ക് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ജെ.ആര്‍.ടി.ഒ., ആര്‍.ടി.ഒ.മാരുമായി ബന്ധപ്പെടണമെന്നും മോട്ടോര്‍ വാഹനവകുപ്പ് അറിയിക്കുന്നു. സബ് ആര്‍ടി ഓഫീസുകളില്‍ 46-60 പേര്‍ക്കും ആര്‍ടി ഓഫീസുകളില്‍ 90 പേര്‍ക്കും പരീക്ഷ എഴുതുന്നതിനു സംവിധാനമൊരുക്കുമെന്ന് മോട്ടോര്‍ വാഹനവകുപ്പ് അറിയിച്ചിട്ടുണ്ട്.
കോവിഡ് സാഹചര്യത്തിൽ അപേക്ഷകര്‍ ഓഫീസില്‍ ഹാജരാകാതെ ഓണ്‍ലൈനായി ലേണേഴ്‌സ് പരീക്ഷ എഴുതുന്നതിനുള്ള ക്രമീകരണം വകുപ്പ് ഒരുക്കിയിരുന്നു. ഈ ക്രമീകരണം ദുരുപയോഗിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ഇത് അവസാനിപ്പിച്ചത്.
















