കണ്ണൂര്‍, കേരള സര്‍വകലാശാല നിയമനങ്ങളുമായി ബന്ധപ്പെട്ട് സര്‍ക്കാരും ഗവര്‍ണറും തമ്മിൽ തർക്കങ്ങൾ നില നിൽക്കുന്ന സാഹചര്യത്തിൽ ഗവര്‍ണര്‍ക്കുള്ള അധികാരങ്ങള്‍ കുറക്കുന്നതിനുള്ള ബില്‍ ബുധനാഴ്ച നിയമസഭയില്‍ അവതരിപ്പിക്കും. സര്‍വകലാശാലകളില്‍ ചാന്‍സലര്‍ എന്ന നിലക്ക് ഗവര്‍ണര്‍ക്കുള്ള അധികാരങ്ങള്‍ കുറക്കുന്നതിനുള്ള ബില്ലാണിത്. പുതിയ ബില്‍ പ്രകാരം വിസി നിയമന സമിതിയുടെ അംഗബലം അഞ്ചായി ഉയരും. നിയമസഭ കാര്യോപദേശക സമിതിയാണ് ബില്‍ അവതരിപ്പിക്കാന്‍ അനുമതി നല്‍കിയത്.
സിപിഎം നേതാവും മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുമായ കെ കെ രാഗേഷിന്റെ ഭാര്യ പ്രിയ വര്‍ഗീസിന്റെ നിയമനവുമായി ബന്ധപ്പെട്ട് കണ്ണൂര്‍ വൈസ് ചാന്‍സലര്‍ക്കെതിരെ കടുത്ത വിമര്‍ശനമാണ് ഗവര്‍ണര്‍ ഉയര്‍ത്തിയത്. കേരള സര്‍വകലാശാല വിസി നിയമന സെര്‍ച്ച് പാനലുമായി ബന്ധപ്പെട്ട് യൂണിവേഴ്‌സിറ്റി സെനറ്റ് ഗവര്‍ണര്‍ക്കെതിരെ പ്രമേയം പാസ്സാക്കുകയും ചെയ്തിരുന്നു. സര്‍വകലാശാല പ്രതിനിധിയെ ഉള്‍പ്പെടുത്താതെ സെര്‍ച്ച് കമ്മിറ്റി രൂപീകരിച്ചതാണ് വിമര്‍ശനത്തിന് കാരണമായത്.
















