നടിയെ ആക്രമിച്ച കേസിൽ ദിലീപിന് ഹൈക്കോടതിയുടെ വിമർശനം. അതിജീവിതയുടെ ആവശ്യത്തെ എതിർത്ത ദിലീപിന്റെ അഭിഭാഷകനോട് നിങ്ങൾക്ക് എന്താണ് വിഷമമെന്നാണ് ഹൈക്കോടതി ചോദിച്ചത്. രഹസ്യ നടപടികൾ വേണമെന്ന് അതിജീവിതയുടെ ആവശ്യം കോടതി അംഗീകരിച്ചു. അതിജീവിത സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതി രഹസ്യമായി വാദം കേൾക്കും.
വിചാരണകോടതി മാറ്റണമെന്ന് ആവശ്യപ്പെട്ട് അതിജീവിത സമർപ്പിച്ച ഹർജിയാണ് ഹൈക്കോടതി പരിഗണിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്ക് 2.30 ന് ചേംബറിൽ വാദം കേൾക്കാമെന്ന് ജ.സിയാദ് റഹ്മാന്റെ ബെഞ്ച് അറിയിച്ചു. വിചാരണ സ്റ്റേ ചെയ്യണമെന്ന അതിജീവിതയുടെ ആവശ്യത്തിലും രഹസ്യവാദം കേൾക്കും.
















