മട്ടന്നൂർ നഗരസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് വിജയിച്ചു. 3 റൗണ്ടുകൾ പൂർത്തിയായപ്പോൾ എൽഡിഎഫ് 21 സീറ്റുകളിലും യുഡിഎഫ് 14 സീറ്റുകളിലും വിജയിച്ചു. തുടർച്ചയായ ആറാം തവണയാണ് എൽഡിഎഫിന് ഇവിടെ വിജയം നിലനിർത്താൻ കഴിയുന്നത്.
അഞ്ചാം വാർഡായ ആണിക്കരിയിൽ ലീഗ് സ്ഥാനാർഥി ഉമൈബ ടീച്ചർ വിജയിച്ചു. എൽഡിഎഫിൽ നിന്ന് യുഡിഎഫ് സീറ്റ് പിടിച്ചെടുക്കുകയായിരുന്നു. മണ്ണൂർ, പൊറോറ, ഏളന്നൂർ , ആണിക്കരി, പെരിഞ്ചേരി തുടങ്ങിയ ഡിവിഷനുകൾ യു.ഡി.എഫ് വിജയിച്ചപ്പോൾ കീച്ചേരി, കല്ലൂർ, കുഴിക്കൽ, കയനി- ദേവർകാട്, നെല്ലൂന്നി, കാര തുടങ്ങിയവ എൽ.ഡി.എഫ് നേടി.
കഴിഞ്ഞ തവണ യു.ഡി.എഫിന് 7 സീറ്റ് മാത്രമായിരുന്നു ലഭിച്ചത്. മട്ടന്നൂർ ഹയർസെക്കൻഡറി സ്കൂളിലായിരുന്നു വോട്ടെണ്ണൽ .
















