മട്ടന്നൂർ നഗരസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ തുടങ്ങി. മട്ടന്നൂർ ഹയർസെക്കൻഡറി സ്കൂളിലാണ് വോട്ടെണ്ണൽ നടക്കുന്നത്. ഇത്തവണ തപാൽ വോട്ടില്ലാത്തതിനാൽ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തിലെ വോട്ടുകൾ നേരിട്ടെണ്ണിത്തുടങ്ങുകയായിരുന്നു.
മട്ടന്നൂർ നഗരസഭയിൽ 35 വാർഡുകളിലായി 111 സ്ഥാനാർത്ഥികളാണ് മത്സരിച്ചത് . 3 റൗണ്ടുകളിൽ വോട്ടെണ്ണൽ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
















