ശബരിമല ക്ഷേത്രത്തിൽ വഴിപാടായി 107 പവന്‍ തൂക്കം വരുന്ന സ്വര്‍ണ മാല സമര്‍പ്പിച്ച് ഭക്തന്‍. തിരുവനന്തപുരം സ്വദേശിയാണ് സ്വര്‍ണമാല വഴിപാടായി സമര്‍പ്പിച്ചത്. പേര് വെളിപ്പെടുത്താൻ താത്പര്യമില്ലാത്ത വിദേശത്ത് ബിസിനസ് ചെയ്യുന്ന വ്യക്തിയാണ് ഏകദേശം 44.98 ലക്ഷം രൂപ വില വരുന്ന . സ്വർണ മാല അയ്യപ്പനായി സമർപ്പിച്ചത്.
വിദേശത്ത് ബിസിനസ് നടത്തുന്ന കുടുംബത്തിലെ അംഗമായ വ്യക്തി സുഹൃത്തിനൊപ്പം വെള്ളിയാഴ്ച രാവിലെയാണ് ശബരിമലയില്‍ ദർശനം നടത്താൻ എത്തിയത്. ദർശനത്തിന് പിന്നാലെ നടയില്‍ ലെയര്‍ ഡിസൈനിലുള്ള സ്വര്‍ണമാല സമര്‍പ്പിക്കുകയായിരുന്നു.ആറ് ശതമാനം പണിക്കൂലിയും 862 ഗ്രാം സ്വര്‍ണത്തിന്റെ വിപണി വിലയും കണക്കാക്കിയാല്‍ മാലയ്ക്ക് ഏകദേശം 44.98 വിലയുണ്ട്.
















